Advertisment

കോട്ടയം മുനിസിപ്പല്‍ ജൂബിലി പാര്‍ക്ക് 26-ന് പൊതുജനങ്ങള്‍ക്കായി തുറക്കും

New Update

കോട്ടയം: നാഗമ്പടം മുനിസിപ്പല്‍ ജൂബിലി പാര്‍ക്ക് ഡിസംബര്‍ 26-ന് പൊതുജനങ്ങള്‍ക്കായി തുറക്കും. തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ എം.എല്‍.എയുടെ അധ്യക്ഷതയില്‍ കളക്ടറേറ്റില്‍ ചേര്‍ന്ന യോഗമാണ് ഇതു സംബന്ധിച്ച് തീരുമാനമെടുത്തത്. 2.07 കോടി രൂപ ചിലവിട്ടാണ് പാര്‍ക്ക് നവീകരിച്ചത്. ഇതില്‍ 1.62 കോടി രൂപ എം.എല്‍.എയുടെ ആസ്തി വികസന ഫണ്ടും 45 ലക്ഷം രൂപ മുനിസിപ്പാലിറ്റിയുടെ വിഹിതവുമാണ്.

Advertisment

publive-image

സന്ദര്‍ശകര്‍ക്ക് വിശ്രമിക്കാനുള്ള സൗകര്യം, കുട്ടികള്‍ക്കുള്ള വിനോദ ഉപാധികള്‍, നടപ്പാത, പുല്‍ത്തകിടി, ശുചിമുറികള്‍, വൈദ്യുതി വിളക്കുകള്‍ തുടങ്ങിയ സൗകര്യങ്ങളുള്ള പാര്‍ക്കിന് പുതിയ പ്രവേശന കവാടവും ഒരുക്കിയിട്ടുണ്ട്. പ്രശസ്ത ശില്‍പ്പി കെ.എസ്. രാധാകൃഷ്ണന്‍ നിര്‍മിച്ച ശില്‍പ്പങ്ങള്‍ പാര്‍ക്കിലുണ്ട്. മൂന്നുകോടി രൂപ ചിലവു വരുന്ന ശില്‍പ്പങ്ങള്‍ സൗജന്യമായാണ് അദ്ദേഹം നിര്‍മിച്ചു നല്‍കിയതെന്ന് തിരുവഞ്ചൂര്‍ പറഞ്ഞു.

ഡിസംബര്‍ 26 മുതല്‍ പുതുവര്‍ഷ ദിനം വരെ ഫെസ്റ്റിവലും സംഘടിപ്പിച്ചിട്ടുണ്ട്. സംസ്ഥാന സ്‌കൂള്‍ കലോത്സവത്തില്‍ എ ഗ്രേഡ് നേടിയ നഗരത്തിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ കുട്ടികളുടെ പങ്കാളിത്തവും ഫെസ്റ്റിവലിലുണ്ടാകും. ഇതിനു മുന്നോടിയായി സ്‌കൂളുകളിലെ പ്രധാനാധ്യാപകരുടെ യോഗം ഡിസംബര്‍ 16-ന് വൈകുന്നേരം 4.30-ന് കളക്ടറേറ്റില്‍ നടക്കും.

kottayam park
Advertisment