കോട്ടയം: കേന്ദ്രാവിഷ്‌കൃത പദ്ധതിയായ പ്രധാനമന്ത്രി ഗ്രാമീണ റോഡ് പദ്ധതിയുടെ രണ്ടാം ഘട്ടത്തില്‍ കോട്ടയം പാര്‍ലമെന്റ് മണ്ഡലത്തിലെ 50 കിലോമോമീറ്റര്‍ വരുന്ന വിവിധ റോഡുകള്‍ക്കായി 38 കോടി രൂപയുടെ വികസനം പൂര്‍ത്തിയായതായി ജോസ് .കെ..മാണി എം.പി പറഞ്ഞു.
/sathyam/media/post_attachments/8etZz56MgOfL8BANYrH3.jpg)
പി.എം.ജി.എസ്.വൈ പദ്ധതിയില്‍ നിന്നും 4 കോടി രൂപ മുതല്‍മുടക്കി മരങ്ങാട്ടുപള്ളി പഞ്ചായത്തില്‍ പൂര്‍ത്തിയായ ആണ്ടൂര്‍ - ഇല്ലിക്കല്‍ -പാലക്കാട്ടുമല റോഡിന്റെ ഉദ്ഘാടനം നിര്‍വ്വഹിക്കുകയായിരുന്നു അദ്ദേഹം.
7 കിലോമീറ്റര്‍ ദൂരമാണ് ദേശീയ നിലവാരത്തിലേക്ക് ഉയര്‍ന്നത്. കേന്ദ്ര ഗ്രാമീണ വികസന മന്ത്രാലയവുമായി നിരവധി തവണ നടത്തിയ ഇടപെടലുകളുടെ അടിസ്ഥാനത്തിലാണ് ഇത്രയും ബൃഹത്‌വികസനം കോട്ടയത്തിന് നേടിയെടുക്കാന്‍ സാധിച്ചതെന്നും ജോസ് കെ.മാണി പറഞ്ഞു. പി.എം.ജി.എസ്.വൈ പദ്ധതിയുടെ മൂന്നാം ഘട്ട പ്രവര്‍ത്തനങ്ങള്‍ക്കുള്ള നടപടിക്രമങ്ങള്‍ പൂര്‍ത്തിയായിവരുന്നതായും അദ്ദേഹം പറഞ്ഞു.
ആധുനിക സാങ്കേതിക വിദ്യയുടെ സഹായത്തോടെയാണ് റോഡിന്റെ നിര്‍മ്മാണം പൂര്‍ത്തിയാക്കിയത്. ഓടകള്‍, കലുങ്കുകള്‍ തുടങ്ങിയ പദ്ധതികളുടെ നിര്‍മ്മാണവും ഇതോടൊപ്പം പൂര്‍ത്തിയാക്കി. ഈ റോഡിന്റെ അഞ്ച് വര്‍ഷത്തെ പരിപാലനത്തിനായി 36 ലക്ഷം രൂപയും വകയിരുത്തിയിട്ടുണ്ട്. ആണ്ടൂര്‍ - പാലക്കാട്ടുമല, കോഴിക്കൊമ്പ് - നീരോലിപ്പാറ- മൃഗാശുപത്രി - മരങ്ങാട്ടുപിള്ളി, ആലക്കാപിള്ളി - മരങ്ങാട്ടുപിള്ളി എന്നീ മൂന്ന് റീച്ചുകളായാണ് റോഡിന്റെ നിര്‍മ്മാണം പൂര്‍ത്തിയാക്കിയത്. പാലാ - കോഴാ റോഡിന്റെ ഒരു ബൈപ്പാസായും ആണ്ടൂര്‍ - പാലക്കാട്ടുമല റോഡ് മാറും.
തോമസ് ചാഴികാടന്‍ എം.പി മുഖ്യപ്രഭാഷണം നടത്തി.പഞ്ചായത്ത് പ്രസിഡന്റ് ആന്‍സമ്മ സാബു, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് നിര്‍മ്മല ദിവാകരന്‍, മുന്‍ പഞ്ചായത്ത് പ്രസിഡന്റ് ഡോ. റാണി ജോസഫ്, വൈസ് പ്രസിഡന്റ് അലക്‌സ് കെ.കെ, സില്‍ബി ജെയ്‌സണ്‍, ജോണി നെല്ലരി, ഓമന ശിവശങ്കര്‍, മാര്‍ട്ടിന്‍ അഗസ്റ്റിന്‍, മാത്തുക്കുട്ടി ജോര്‍ജ്, ഹരിദാസ് പി.കെ, ദീപാ ഷാജി, ജോര്‍ജ് സി.വി, ശ്യാമള മോഹനന്‍, റെജി കുളപള്ളില്‍, രാഗിണി സി.പി തുടങ്ങിയവര്‍ പങ്കെടുത്തു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us