Advertisment

തൃശൂർ ജില്ലയിൽ ഒരാൾക്ക് കൂടി മാർച്ച് 29- ഞായർ  കോവിഡ് 19 സ്ഥിരീകരിച്ചു.

New Update

ത്രിശൂര്‍: വിദേശ യാത്ര കഴിഞ്ഞു നിരീക്ഷണത്തിൽ കഴിഞ്ഞിരുന്ന ഒരാൾക്കാണ് കോവിഡ്19 സ്ഥിരീകരിച്ചത്. ഇയാളുമായി  സമ്പർക്കമുണ്ടായിരുന്നവർ നിരീക്ഷണത്തിലാണ്. ഞായറാഴ്ച്ച  (മാർച്ച് 29) ലഭിച്ച 9 പരിശോധനഫലങ്ങളിൽ ഒരെണ്ണം ഒഴികെ 8 എണ്ണവും നെഗറ്റീവാണ്. ഇതോടെ ജില്ലയിൽ കോവിഡ് 19 ബാധിച്ചവരുടെ എണ്ണം 7 ആയി.

publive-image

ഇതിൽ രണ്ടു പേർ നേരെത്ത രോഗം ഭേദമായി ആശുപത്രി വിട്ടു. 5 പേരാണ് ഇപ്പോൾ രോഗം സ്ഥിരീകരിച്ച് ചികിത്സയിലുളളത്. 39 സാമ്പിളുകൾ   മാർച്ച് 29 ന്  പരിശോധനയ്ക്ക് അയച്ചത്. ഇതുവരെ 649  പേരുടെ സാംമ്പിളുകൾ അയച്ചതിൽ 586 എണ്ണത്തിന്റെ ഫലം ലഭിച്ചു. 63 പേരുടെ പരിശോധനാഫലം ഇനിയും ലഭിക്കാനുണ്ട്.

Advertisment