Advertisment

തൃശ്ശൂര്‍ ജില്ലയിൽ ഇന്ന് ഒരാൾക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചു.

New Update

ത്രിശൂര്‍:   ജില്ലയിൽ ഇന്ന് ഒരാൾക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചു  വെളളിയാഴ്ച (മാർച്ച് 27) ലഭിച്ച 68 പരിശോധനഫലങ്ങളിൽ ഈ ഒരെണ്ണം ഒഴികെ 67 എണ്ണവും നെഗറ്റീവാണ്. ഇതോടെ തൃശ്ശൂര്‍ ജില്ലയിൽ കോവിഡ് 19 ബാധിച്ചവരുടെ എണ്ണം 6 ആയി.

publive-image

ഇതിൽ രണ്ടു പേർ നേരെത്ത രോഗം ഭേദമായി ആശുപത്രി വിട്ടു. 4 പേരാണ് ഇപ്പോൾ രോഗം സ്ഥിരീകരിച്ച് ചികിത്സയിലുളളത്. 26 സാമ്പിളുകൾ വെളളിയാഴ്ച (മാർച്ച് 27) പരിശോധനയ്ക്ക് അയച്ചു. ഇതുവരെ 552 എണ്ണത്തിന്റെ ഫലം വന്നിട്ടുണ്ട്. 26 പേരുടെ പരിശോധനാ ഫലം ഇനിയും ലഭിക്കാനുണ്ട്.

Advertisment