Advertisment

കൊവിഡ് 19 കൊറോണ തൃശൂര്‍ സ്വദേശിയുടെ ആരോഗ്യ നില തൃപ്‌തികരമെന്ന് ആരോഗ്യ വകുപ്പ്.

New Update

തൃശൂര്‍: കൊറോണ കൊവിഡ് 19 ബാധിതനായ തൃശൂര്‍ സ്വദേശിയുടെ ആരോഗ്യ നില തൃപ്‌തി കരമെന്ന് ആരോഗ്യ വകുപ്പ്. 21 വയസുള്ള വ്യക്തിക്കാണ്‌ കൊവിഡ് സ്ഥിരീകരിച്ചത്. കൊവിഡ് സ്ഥിരീകരിച്ച പത്തനംതിട്ട സ്വദേശികളോടൊപ്പം ഇദ്ദേഹവുമുണ്ടായിരുന്നു.. ഖത്തറിലെ ദോഹയിൽ നിന്നാണ് തൃശൂരിലെത്തിയത്.

Advertisment

publive-image

കൊവിഡ് 19 സ്ഥിരീകരിച്ച തൃശൂര്‍ സ്വദേശിയുടെ ആരോഗ്യ നില തൃപ്‌തികരം തൃശൂർ ആരോഗ്യ വകുപ്പ് നടത്തിയ പരിശോധനയെത്തുടർന്ന് ആളെ കണ്ടെത്തി മാർച്ച് ഏഴിനാണ് ജനറൽ ആശുപ ത്രിയിൽ ഐസലേഷനിൽ പ്രവേശിപ്പിച്ചത്. അന്ന് തന്നെ ഹൈ റിസ്‌ക് വിഭാഗത്തി ൽപെടുത്തി നിരീ ക്ഷിച്ച് വരികയായിരുന്നു. ഇയാൾ പങ്കെടുത്ത വിവാഹ നിശ്‌ചയം ഉൾപ്പടെയുള്ള പൊതു പരി പാടികൾ ആരോഗ്യ വകുപ്പ് പരിശോധിച്ചു വരികയാണ്. കോൺടാക്‌ട് ഉണ്ടായവരെയും നിരീക്ഷി ക്കുമെന്ന്‌ ജില്ലാ കലക്‌ടർ അറിയിച്ചു.

തൃശൂര്‍ ജില്ലയിൽ കൊവിഡ് 19 പ്രതിരോധത്തിന്‍റെ ഭാഗമായി 1270 പേർ നിരീക്ഷണത്തിലുണ്ട്. വീടു കളിൽ 1197 പേരും ആശുപത്രികളിൽ 73 പേരുമാണ് നിരീക്ഷണത്തിലുളളത്. നിരീക്ഷണ ത്തിൽ കഴി ഞ്ഞിരുന്ന 13 പേർ ഇന്ന് ആശുപത്രി വിട്ടു. ജില്ലയിലുടനീളം കൊവിഡ് ബോധവൽ ക്കരണ സന്ദേശ ങ്ങൾ മൈക്ക് പ്രചരണം വഴി നൽകുന്ന പരിപാടിക്ക് മാർച്ച് 13 ഇന്ന് മുതൽ തുടക്കം കുറിക്കുമെന്ന് ജില്ലകളക്ടർ എസ്.ഷാനവാസ് അറിയിച്ചു.

Advertisment