കോവിഡ്-19:  ഐ.പി.എല്‍ മത്സരങ്ങള്‍ മാറ്റിവച്ചു, പുതിയ മത്സരങ്ങള്‍ ഏപ്രില്‍ 15 മുതല്‍ നടക്കും

സ്പോര്‍ട്സ് ഡസ്ക്
Friday, March 13, 2020

മുംബൈ: കോവിഡ്-19 വൈറസ് വ്യാപിക്കുന്നത് നിയന്ത്രിക്കാന്‍ ഐ.പി.എല്ലിന്‍റെ പതിമൂന്നാം സീസണ്‍ മത്സരങ്ങള്‍ മൂന്നാഴ്ചത്തേക്ക് മാറ്റി വയ്ക്കാന്‍ ബി.സി.സി.ഐ തീരുമാനിച്ചു. മാര്‍ച്ച്‌ 29ന് ആരംഭിക്കേണ്ടിയിരുന്ന മത്സരങ്ങള്‍ ഏപ്രില്‍ 15ലേക്കാണ് മാറ്റിയത്. ഇക്കാര്യം ഔദ്യോഗികമായി ഉടന്‍ പ്രഖ്യാപിക്കും.


കോവിഡ്-19 നിയന്ത്രണ വിധേയമാക്കാന്‍ വിസ റദ്ദാക്കിയതുള്‍പ്പടെ കേന്ദ്ര സര്‍ക്കാര്‍ കര്‍ശനനടപികള്‍ സ്വീകരിക്കരിച്ച സാഹചര്യത്തില്‍ 2020ലെ ഐ.പി.എല്‍ മത്സരങ്ങള്‍ അനിശ്ചിതത്വത്തിലായിരുന്നു. വിസ റദ്ദാക്കലോടെ ഐ.പി.എല്ലില്‍ വിദേശ താരങ്ങളുടെ പങ്കാളിത്തം സംശയത്തിലായി.

പല ടീമുകളിലായി നിരവധി വിദേശ താരങ്ങള്‍ ഐ.പി.എല്‍ കളിക്കുന്നുണ്ട്. ഈ മാസം 29ന് ചെന്നൈ സൂപ്പര്‍ കിംഗ്സും മുംബയ് ഇന്ത്യന്‍സും തമ്മിലായിരുന്നു ഉദ്ഘാടന മത്സരം നിശ്ചയിച്ചിരുന്നത്.

×