മുഖ്യമന്ത്രിയോ കോടിയേരി ബാലകൃഷ്ണനോ ഞങ്ങളുടെ പാർട്ടി മത്സരിച്ചതുകൊണ്ടാണ് തോറ്റതെന്നോ ഞങ്ങളുടെ പ്രവർത്തനം വേണ്ടത്ര ഉണ്ടായിട്ടില്ലെന്നോ ഇതുവരെ പരാതിപ്പെട്ടിട്ടില്ല; അതുകൊണ്ട് മണി പറഞ്ഞത് സിപിഎമ്മിന്റെ അഭിപ്രായമായി കണക്കാക്കുന്നില്ല; എം.എം.മണിയുടെ പ്രസ്താവനയ്ക്കെതിരെ എൽജെഡി

New Update

കോഴിക്കോട്: കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ വടകരയില്‍നിന്ന് കെ.കെ.രമ ജയിച്ചത് എൽജെഡി മത്സരിച്ചിട്ടാണെന്ന മുൻമന്ത്രി എം.എം.മണിയുടെ പ്രസ്താവനയ്ക്കെതിരെ എൽജെഡി.

Advertisment

publive-image

മണിയെ തിരുത്താൻ മുഖ്യമന്ത്രി പിണറായി വിജയൻ തയാറാകണമെന്നും മുന്നണി മര്യാദയ്ക്ക് നിരക്കാത്ത പ്രസ്താവനയാണ് എം.എം.മണി നടത്തിയതെന്നും എൽജെഡി സംസ്ഥാന ജനറൽ സെക്രട്ടറി സലീം മടവൂർ പറഞ്ഞു.

‘അദ്ദേഹത്തിന്റെ ഇത്തരം പ്രസ്താവനകൾ സിപിഎം നേതൃത്വം തിരുത്താൻ തയാറാകണം. മുഖ്യമന്ത്രിയോ സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനോ ഞങ്ങളുടെ പാർട്ടി മത്സരിച്ചതുകൊണ്ടാണ് തോറ്റതെന്നോ ഞങ്ങളുടെ പ്രവർത്തനം വേണ്ടത്ര ഉണ്ടായിട്ടില്ലെന്നോ ഇതുവരെ പരാതിപ്പെട്ടിട്ടില്ല. അതുകൊണ്ട് മണി പറഞ്ഞത് സിപിഎമ്മിന്റെ അഭിപ്രായമായി കണക്കാക്കുന്നില്ല’– അദ്ദേഹം പറഞ്ഞു.

Advertisment