വെള്ളിമാടുകുന്ന് ചില്‍ഡ്രന്‍സ് ഹോമില്‍ നിന്ന് കാണാതായ ഒരു പെണ്‍കുട്ടിയെ കൂടി കണ്ടെത്തി; ഒപ്പമുണ്ടായിരുന്നവര്‍ ഗോവയ്ക്ക് പോയിട്ടുണ്ടാകാമെന്ന് പിടിയിലായ പെണ്‍കുട്ടി

New Update

കോഴിക്കോട്:വെള്ളിമാടുകുന്ന് ചില്‍ഡ്രന്‍സ് ഹോമില്‍ നിന്ന് കാണാതായ ഒരു പെണ്‍കുട്ടിയെ കൂടി കണ്ടെത്തി. കര്‍ണാടക മാണ്ഡ്യയില്‍വച്ച് സ്വകാര്യ ബസില്‍ നാട്ടിലേയ്ക്ക് വരുന്നതിനിടെയാണ് പിടിയിലായത്.

Advertisment

publive-image

ഒരാളെ ഇന്നലെ കണ്ടെത്തിയിരുന്നു. ഇനി നാലുപേരെ കൂടി കണ്ടെത്താനുണ്ട്. ഒപ്പമുണ്ടായിരുന്നവര്‍ ഗോവയ്ക്ക് പോയിട്ടുണ്ടാകാമെന്ന് പിടിയിലായ പെണ്‍കുട്ടി പറഞ്ഞു. ഇന്നലെ പിടികൂടിയ ഇവര്‍ക്കൊപ്പമുണ്ടായിരുന്ന രണ്ടു യുവാക്കളേയും പൊലീസ് ചോദ്യംചെയ്യുന്നുണ്ട്.

പിടിയിലായ പെണ്‍കുട്ടി ടിക്കറ്റ് ബുക്കിങ്ങിന് നല്‍കിയത് അമ്മയുടെ നമ്പറാണ്. ബസ് ജീവനക്കാര്‍ വിളിച്ചപ്പോള്‍ ഫോണ്‍ എടുത്തത് അമ്മ. തുടര്‍ന്ന് വിവരങ്ങള്‍ ബസ് ജീവനക്കാര്‍ പൊലീസിന് കൈമാറി. കോഴിക്കോട് നിന്ന് കൂടുതല്‍ പൊലീസ് ബെംഗളൂരുവിലെത്തും

Advertisment