Advertisment

പാലായിലേക്ക് വരൂ - മലബാർ യാത്ര ഇനി തടസ്സ രഹിതം. പാലാ- പാണത്തൂർ പുതിയ സർവ്വീസ് ആരംഭിച്ചു

author-image
ന്യൂസ് ബ്യൂറോ, കോട്ടയം
Updated On
New Update

publive-image

Advertisment

പാലാ: കെ.എസ്.ആർ.ടി.സിയുടെ പാലാ ഡിപ്പോയിലേക്ക് വരൂ. മലബാർ ഭാഗത്തേക്ക് ഒരു ബസ് ലഭിച്ചില്ലെങ്കിൽ അടുത്ത ബസ് ഉറപ്പ്. അതും റിസർവേഷൻ സൗകര്യത്തോടെയും ഇല്ലാതെയും .സീറ്റ് ഉറപ്പാക്കി ഇരുന്നു തന്നെ യാത്ര ചെയ്യാമെന്നു ഉറപ്പാക്കാം. ഇഷ്ടമുള്ള യാത്രാ സമയവും തെരഞ്ഞെടുക്കാം. കോഴിക്കോടിനപ്പുറത്തേയ്ക്ക് ആദ്യമായി കെ.എസ്.ആർ.ടി.സി ബസ് എത്തിച്ച പാലാ ഡിപ്പോയാണ്‌ വീണ്ടും ഇടതടവില്ലാതെ ദ്വീർഘദൂര സൂപ്പർ ക്ലാസ്സ് സർവ്വീസുകളുമായി എത്തിയിരിക്കുന്നത്.

കോവിഡിനു ശേഷം ആരംഭിക്കാതിരുന്ന ദ്വീർഘ ദൂര സർവ്വീസുകൾ ഒന്നൊന്നായി പുനരാരംഭിക്കുകയും പുതിയ സർവ്വീസുകൾ തുടങ്ങുകയും ചെയ്തുകൊണ്ടാണ്‌ പഴയ പ്രതാപം വീണ്ടെടുത്തത്.മലബാർ ഭാഗത്തേക്കും കുടിയേറ്റ മേഖലകളിലേക്കും തുടർച്ചയായ തടസ്സരഹിത

യാത്രാ സൗകര്യം ഉറപ്പുവരുത്തിയിരിക്കുകയാണ് കെ.എസ്.ആർ.ടി.സി യുടെപാലാ ഡിപ്പോ

വൈകിട്ട് 3.3ഠ മുതൽ അർദ്ധരാത്രി 12 മണി വരെ 3o ൽ പരം മലബാർ സർവ്വീസുകളാണ് വിവിധ റൂട്ടുകളിലായി പാലായിൽ നിന്നും ക്രമീകരിച്ചിരിക്കുന്നത്. ഫാസ്റ്റ് പാസഞ്ചർ മുതൽ സൂപ്പർ ഡീലക്സ് വരെ വിവിധ നിരക്കിലുള്ളതാണ് ഈ സർവ്വീസുകൾ. പുലർച്ചയോടെ വിവിധ മേഖലകളിൽ എത്തിച്ചേരാനാവും വിധമാണ് എല്ലാ സർവ്വീസുകളും.

മലബാർ മേഖലയിൽ നിന്നും പാലായിലെ വിവിധ പരീക്ഷാ പരിശീലന കേന്ദ്രങ്ങളിലും വിദ്യാഭ്യാസ സ്ഥാപനങ്ങളിലും പഠിക്കുന്ന വിദ്യാർത്ഥികളും അവരുടെ രക്ഷിതാക്കളുമാണ് ഇവിടേയ്ക്കുള്ള യാത്രക്കാരിലധികവും. പാലായിൽ നിന്നും വെളുപ്പിന് 5 മണിക്ക് തുടങ്ങിയ എ.സി ലോ ഫ്ലോർ തിരുവനന്തപുരം സർവ്വീസും വൻ കളക്ഷൻ നേടിയിരിക്കുകയാണ്.

കുടിയേറ്റ മേഖലയിലെ യാത്രാ ആവശ്യം സാക്ഷാത്കരിച്ചു കരിച്ചു കൊണ്ട് ദീർഘദൂര സർവ്വീസുകൾ ഒന്നൊന്നായി പുനരാരംഭിച്ചു കൊണ്ട് തടസ്സരഹിതയാത്രാ സൗകര്യം ലഭ്യമാക്കിയ അധികൃതരെ ജയ്സൺ മാന്തോട്ടത്തിൻ്റെ അദ്ധ്യക്ഷയിൽ ചേർന്ന പാസഞ്ചേഴ്സ് അസോസിയേഷൻ അഭിനന്ദിച്ചു

പാലാ-എറണാകുളം- പാണത്തൂർ പുതിയ സർവ്വീസ് ആരംഭിച്ചു.

പാലാ: പാലായിൽ നിന്നും രാത്രി 8.30ന് പുറപ്പെടുംവിധം പാലാ-എറണാകുളം- പാണത്തൂർ പുതിയ സർവ്വീസ് ആരംഭിച്ചു. മുണ്ടക്കയം - പാണത്തൂർ ആയിട്ടാണ് പുതിയ സർവ്വീസ് .

എറണാകുളം, ഗുരുവായൂർ, പൊന്നാനി, തരൂർ, കോഴിക്കാട് ,കണ്ണൂർ, തളിപ്പറമ്പ് ,ചെറുപുഴ, വെള്ളരിക്കുണ്ട് വഴി രാവിലെ 9.30ന് പാണത്തൂർ എത്തും.

വൈകിട്ട് 7 മണിക്ക് തിരിച്ച് രാവിലെ 8 മണിക്ക് പാലായിലും എത്തും.ഇതോടെ രാത്രി 8.30 ന് പാലായിൽ നിന്നും രാമപുരം വഴി എറണാകുളം ഭാഗത്തേക്ക് സർവ്വീസ് ലഭ്യമായിരിക്കുകയാണ്. 7. 50 ന് മരങ്ങാട്ടുപിള്ളി, തലയോലപ്പറമ്പ് വഴി മറ്റൊരു സർവ്വീസും എറണാകുളത്തേയ്ക്ക് ഉണ്ട്.

Advertisment