കൊച്ചി: സംസ്ഥാന ഉന്നത വിദ്യാഭ്യാസ മന്ത്രി കെടി ജലീലിനോട് അഞ്ചു മണിക്കൂര്‍ നീണ്ട ചോദ്യം ചെയ്യലിലുടനീളം എന്‍ഫോഴ്‌സ്‌മെന്റ് ചോദിച്ചറിഞ്ഞത് മന്ത്രിയുടെ സാമ്പത്തിക സ്ഥിതിയടക്കമുള്ള കാര്യങ്ങള്‍.
/sathyam/media/post_attachments/tSBtMyCXQYiZtWLB4Qhd.jpg)
ജലീലിന്റെ ബാങ്ക് അക്കൗണ്ടുകളുടെ വിവരം, കുടുംബാംഗങ്ങളുടെ ബാങ്ക് ഇടപാടുകളുടെ രേഖകള്‍ തുടങ്ങിയ കാര്യങ്ങളും ഇഡി ചോദിച്ചു. അടുത്ത ആഴ്ചയില്‍ ഈ വിവരങ്ങളടക്കം നേരിട്ട് വരണമെന്ന നിര്‍ദേശവും നല്‍കിയാണ് എന്‍ഫോഴ്‌സ്‌മെന്റ് ജലീലിനെ വിട്ടയച്ചത്.
സ്വര്‍ണക്കടത്ത് വിവാദത്തില്‍ വെറുമൊരു ചോദ്യം ചെയ്യലല്ല ഇഡി ജലീലിന്റെ കാര്യത്തില്‍ നടത്തിയതെന്നാണ് പുറത്തു വരുന്ന വിവരങ്ങളില്‍ നിന്നും വ്യക്തമാകുന്നത്. സ്വര്‍ണക്കടത്ത് പ്രതികളുമായി ഏതെങ്കിലും തരത്തിലുള്ള സാമ്പത്തിക ബന്ധം ജലീലിനുണ്ടോ എന്നാണ് ഇഡിയുടെ പ്രധാന പരിശോധന.
ജലീലിന്റെ പണമിടപാടുകള്‍, വസ്തുവകകള്‍ എന്നിവയുടെ വിശദാംശങ്ങളും ഇഡി അന്വേഷിച്ചു. പത്തൊന്‍പതര സെന്റ് സ്ഥലവും വീടും ഉണ്ടെന്നും 1.5 ലക്ഷം രൂപ ബാങ്കില്‍ കടവുമുണ്ടെന്നാണ് ജലീല്‍ നല്‍കിയ മറുപടി. ഇതിന്റെ രേഖകളും ജലീല്‍ ഹാജരാക്കണം.
സ്വപ്‌നയുമായി ബന്ധം ഉണ്ടെന്നു പറഞ്ഞ ജലീല്‍ അതു കോണ്‍സുലേറ്റ് ജനറലിന്റെ സെക്രട്ടറി എന്ന നിലയിലാണന്നെും ആവര്‍ത്തിച്ചു. കോണ്‍സുലേറ്റുമായി നേരിട്ട് ഇടപാടുകള്‍ നടത്തിയത് റംസാന്‍ കിറ്റിന്റെ വിതരണത്തിനുവേണ്ടി ആയിരുന്നു.
നയതന്ത്ര പാഴ്‌സലില്‍ എത്തിയത് ഖുറാനാണന്നാണ് താന്‍ അറിഞ്ഞതെന്നും കോണ്‍സുലേറ്റില്‍ നിന്നാണ് ഇതു സി ആപ്റ്റില്‍ എത്തിയതെന്നും ജലീല്‍ ആവര്‍ത്തിച്ചു. ഖുറാന്റെ എണ്ണമോ, തൂക്കമോ അറിയില്ലെന്നും ഇതിന്റ ബില്ല് അവര്‍ നല്‍കിയിരുന്നില്ലെന്നും ജലീല്‍ ഇഡിയെ അറിയിച്ചു.
പിന്നീട് വിവാദമുണ്ടായപ്പോള്‍ ഈ ബില്ല് താന്‍ നേരിട്ട് സംഘടിപ്പിച്ചെന്നും ജലീല്‍ ഇഡിയോട് വ്യക്തമാക്കി. വെള്ളിയാഴ്ച രാലിലെ 9 മണിയോടെ കൊച്ചിയിലെ ഓഫീസിലെത്തിയ മന്ത്രി രണ്ടുമണിയോടെയാണ് ചോദ്യം ചെയ്യലിനു ശേഷം മടങ്ങിയത്. വീണ്ടും വരേണ്ടിവരുമെന്ന് മന്ത്രിയോട് ഇഡി ഇന്നലെ തന്നെ വ്യക്തമാക്കിയിരുന്നു.