New Update
ഡല്‍ഹി: അയോദ്ധ്യയിലെ രാമക്ഷേത്ര നിർമ്മാണത്തിനായ ധനസമാഹാരത്തിനെത്തുന്ന ആർ.എസ്.എസ് പ്രവർത്തകർ സംഭവന നൽക്കാത്ത വീടുകളും നൽക്കാത്തവരുടെ വീടുകളും പ്രത്യേകം അടയാളപ്പെടുത്തുന്നെന്ന് എച്ച്.ഡി കുമാരസ്വാമി.
Advertisment
ട്വിറ്ററിലൂടെയായിരുന്നു കർണാടക മുൻ മുഖ്യമന്ത്രിയുടെ പരാമർശം. ജർമനിയിൽ നാസികൾ ചെയ്തതിന് സമാനമാണ് ആർഎസ്എസിന്റെ ഈ നടപടിയെന്നും കുമാരസ്വാമി ആരോപിച്ചു.
രാമക്ഷേത്രത്തിന് സംഭാവന നൽകുന്നവരുടെയും നൽകാത്തവരുടെയും വീടുകൾ സംഘാടകർ പ്രത്യേകം മാർക്ക് ചെയ്തിട്ടുണ്ട്. എന്തിനാണ് ഇതെന്ന കാര്യം അറിയില്ല.
ഹിറ്റ്‌ലറുടെ ഭരണ കാലത്ത് ജൂതൻമാർ അസ്വസ്ഥരായിരുന്നു. ദശലക്ഷക്കണക്കിന് ആളുകളാണ് മരിച്ചത്. എന്തുകൊണ്ടാണ് വീണ്ടും അതേ രീതിയിലേക്ക് കാര്യങ്ങൾ പോകുന്നതെന്ന് മനസ്സിലാകുന്നില്ല- കുമാരസ്വാമി ട്വിറ്ററിൽ കുറിച്ചു.