കുമ്മനത്തിന്‍റെ വരവ് ആഘോഷമാക്കി സോഷ്യല്‍ മീഡിയ

ന്യൂസ് ബ്യൂറോ, തിരുവനന്തപുരം
Friday, March 8, 2019

തിരുവനന്തപുരം: മിസോറാം ഗവര്‍ണര്‍ സ്ഥാനം രാജിവെച്ച് വീണ്ടും കേരള രാഷ്ട്രീയത്തിലേക്കുള്ള കുമ്മനം രാജശേഖരന്‍റെ വരവ് സോഷ്യല്‍ മീഡിയ വലിയ ആഘോഷമാക്കിയിരിക്കുകയാണ്. ഇന്ന് ഉച്ചയോടെയാണ് ഗവര്‍ണര്‍ സ്ഥാനം രാജിവെച്ച് കുമ്മനം തിരിച്ചെത്തുന്നതായി വാര്‍ത്ത വന്നത്. പിന്നീട് വാര്‍ത്തകളായും ട്രോളുകളായും ആകെ ഒരു കുമ്മനം എഫക്ട് ആണ് സോഷ്യല്‍ മീഡിയയില്‍. കൂടാതെ, കുമ്മനത്തിനായി തിരുവനന്തപുരത്ത് ബിജെപി ചുവരെഴുത്തും തുടങ്ങിയിട്ടുണ്ട്.

ഔദ്യോഗികമായി കുമ്മനത്തിന്‍റെ സ്ഥാനാർത്ഥിത്വം പ്രഖ്യാപിക്കപ്പെട്ടിട്ടില്ലെങ്കിലും നേരത്തെ തന്നെ പ്രചാരണം ആരംഭിച്ചിരിക്കുകയാണ്. സി ദിവാകരനെ സ്ഥാനാർത്ഥിയായി പ്രഖ്യാപിച്ച് എൽഡിഎഫും ശശി തരൂരിനെ നിർത്തി യുഡിഎഫും പ്രചാരണം ആരംഭിച്ചിട്ടുണ്ട്.

×