Advertisment

'മലയാളചലച്ചിത്ര കാണികൾ' കുതിരവട്ടം പപ്പു അനുസ്മരണം നടത്തി

New Update

publive-image

Advertisment

കോഴിക്കോട്: അനവധി സിനിമകളിലും നാടകങ്ങളിലും അഭിനയിച്ച കുതിരവട്ടം പപ്പു ഹാസ്യ നടനെന്നതിലുപരി സ്വഭാവ നടനായി ഓർമ്മിക്കാവുന്ന നിരവധി സിനിമകളിൽ അഭിനയിച്ച് മികവു തെളിയിച്ച ബഹുമുഖപ്രതിഭയായിരുന്നു കുതിരവട്ടം പപ്പു എന്ന് വിനോദ് കോവൂർ പറഞ്ഞു.

പ്രശസ്ത നാടക-സിനിമ-സീരിയൽ അഭിനേതാവായ കുതിരവട്ടം പപ്പുവിന്റെ ഇരുപത്തിയൊന്നാം ചരമ വാർഷിക അനുസ്മരണ സമ്മേളനം കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് 2021 ഫെബ്രുവരി 25 വ്യാഴം വൈകിട്ട് 3.30ന് മലയാളചലച്ചിത്ര കാണികൾ ഓഫീസിൽ ഉൽഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ചടങ്ങിൽ മക്കൾ പ്രസിഡന്റ് ഷെവ. സി.ഇ. ചാക്കുണ്ണി അദ്ധ്യക്ഷത വഹിച്ചു. പപ്പുവിന്റെ ഡയലോഗുകൾ സാമൂഹിക സാസ്കാരിക രാഷ്ട്രീയ മേഖലകളിൽ ഏറെ പ്രസക്തിയോടെ ദ്യശ്യമാദ്യ മങ്ങളിൽ ദിനംപ്രതി ആവർത്തിച്ച് അടിച്ചു വരുകയും പ്രക്ഷേപണം ചെയ്യുകയുമാണ് ഇപ്പോള്‍ എന്ന് മക്കൾ പ്രസിഡൻറ് അദ്ധ്യക്ഷ പ്രസംഗത്തിൽ പറഞ്ഞു. പി.ആർ. നാഥൻ അനുസ്മരണ പ്രഭാഷണം നടത്തി.

ബാബു പറശ്ശേരി കമാൽ വരദൂർ, വിൽ‌സൺ സാമൂൽ, ജയശങ്കർ പൊതുവത്, കട്ടയാട്ട് വേണുഗോപാൽ, എം. വി. കുഞ്ഞാമു, ഇല്ലിക്കെട്ട് നമ്പൂതിരി , സി.സി. മനോജ്,എം.കെ അയ്യപ്പൻ, പി.ഐ. അജയൻ എന്നിവർ അനുസ്മരിച്ച് സംസാരിച്ചു. പ്രോഗ്രാം കോർഡിനേറ്റർ പി.ഐ. അജയൻ സ്വാഗതവും അഡ്വ.എം.കെ അയ്യപ്പൻ നന്ദിയും പറഞ്ഞു. കുതിരപപ്പുവിന് ഉചിതമായ സ്മാരകം നിർമ്മിക്കണമെന്ന കമാൽ വരദൂരിന്റെ അഭിപ്രായത്തെ ചടങ്ങിൽ പങ്കെടുത്തവരെല്ലാം അനുകൂലിച്ച് സംസാരിച്ചു.

kozhikode news
Advertisment