കുട്ടനാട്ടിൽ വീണ്ടും മടവീഴ്ച; 600 ഏക്കർ വരുന്ന പാടശേഖരത്തിൽ മട വീണ് പുഞ്ച കൃഷി നശിച്ചു, ലക്ഷങ്ങളുടെ നഷ്ടം ഉണ്ടായെന്ന് കർഷകർ

author-image
ന്യൂസ് ബ്യൂറോ, ആലപ്പുഴ
Updated On
New Update

ആലപ്പുഴ: കുട്ടനാട്ടിൽ വീണ്ടും മടവീഴ്ച. 600 ഏക്കർ വരുന്ന കൈനകരി സി ബ്ലോക്ക് പാടശേഖരത്തിൽ മട വീണ് പുഞ്ച കൃഷി നശിച്ചു.

Advertisment

publive-image

ലക്ഷങ്ങളുടെ നഷ്ടം ഉണ്ടായെന്ന് കർഷകർ പറയുന്നു. വേനൽ മഴ മാറാതെ നിൽക്കുമ്പോൾ കുട്ടനാട്, അപ്പർ കുട്ടനാട് മേഖലയിലെ മറ്റ് പാടങ്ങളും മടവീഴ്ച ഭീഷണിയിലാണ്.

ശക്തമായ പുറംബണ്ട് നിർമിക്കുമെന്ന സർക്കാർ വാഗ്ദാനം നടപ്പാക്കാത്തതാണ് പ്രതിസന്ധി കാരണം.