Advertisment

കൂട്ടിക്കൽ  പ്രളയദുരിത മേഖലയിലെ പുനരുദ്ധാരണത്തിന്റെ മൂന്നാം ഘട്ടത്തിൽ പാലാ രൂപതയുമായി ചേർന്ന് കുവൈറ്റ് കത്തോലിക്കാ കോൺഗ്രസ്; കൂട്ടിക്കലിൽ നടത്താൻ പോകുന്ന  ഭവന പദ്ധതിയുടെ ഔദ്യോഗികമായ ഉദ്ഘാടനം ബഹുമാനപ്പെട്ട ജല വിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിൻ കുവൈറ്റിൽ നിർവഹിച്ചു

author-image
ന്യൂസ് ബ്യൂറോ, കോട്ടയം
Updated On
New Update

publive-image

Advertisment

കോട്ടയം; മലയോര മേഖലയായ കൂട്ടിക്കലിൽ കഴിഞ്ഞ ജലപ്രളയത്തിൽപ്പെട്ട വീടുകൾ നഷ്ടമായ ജനതയെ പുനരധിവസിപ്പിക്കുന്നതിന് വേണ്ടി പാലാ രൂപതയുടെ നേതൃത്വത്തിൽ നടത്തുന്ന പുനരധിവാസ പദ്ധതിയിൽ പങ്കാളികളായി മൂന്നാം ഘട്ടത്തിൽ കുവൈറ്റ്  കത്തോലിക്കാ കോൺഗ്രസും പങ്കുചേരുന്നതിന്റെ ഔപചാരികമായ ഉദ്ഘാടനം കുവൈറ്റ് അബ്ബാസിയയിൽ വച്ച് കേരള ജലവ വിഭവ വകുപ്പ് മന്ത്രി ശ്രീ റോഷി അഗസ്റ്റിൻ നിർവഹിച്ചു

കുവൈറ്റ് കത്തോലിക്കാ കോൺഗ്രസ് നടത്തുന്ന ജീവകാരുണ്യ പ്രവർത്തനങ്ങളെ ബഹുമാനപ്പെട്ട മന്ത്രി റോഷി അഗസ്റ്റിൻ മുക്തകണ്ഠം പ്രശംസിച്ചു. തൻറെ വിശ്വാസ ജീവിതത്തിൽ ദൈവത്തിൻറെ സംരക്ഷണം തന്നോടൊപ്പം എപ്രകാരം ജീവിതത്തിൽ ഉണ്ടായിട്ടുണ്ട് എന്ന് മലയാറ്റൂർ യാത്രാവേളയിലെ തൻറെ അപകടത്തിൽ നിന്നുള്ള രക്ഷപ്പെടൽ ഉൾപ്പെടെയുള്ള തന്റെ ജീവിതത്തിലെ അനുഭവങ്ങൾ സാക്ഷി നിർത്തി അദ്ദേഹം വിശദീകരിച്ചു.

publive-image

കുവൈറ്റ് കത്തോലിക്കാ കോൺഗ്രസ് പ്രസിഡൻറ് ശ്രീ ആന്റോ കുമ്പിളിമൂട്ടിലിൻ്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ കുവൈറ്റ് കത്തോലിക്ക കോൺഗ്രസ് ജനറൽ സെക്രട്ടറി മാത്യു ജോസ് ചെമ്പേത്തിൽ വാട്ടപ്പിള്ളി, ട്രഷറർ പോൾ ചാക്കോ പായ്ക്കട്ട് , ചിഫ് കോഡിനേറ്റർ ശ്രീ ബെന്നി പുത്തൻ സംസാരിച്ചു. താലപ്പൊലിയുടെയും വാദ്യമേളങ്ങളുടെയും ചെണ്ട മേളത്തിന്റെയും അകമ്പടിയോടെ ബഹുമാനപ്പെട്ട മന്ത്രി റോഷി അഗസ്റ്റിനെ കുവൈറ്റ് കത്തോലിക്കാ കോൺഗ്രസിന്റെ നേതൃത്വത്തിൽ സ്വീകരിക്കുകയുണ്ടായി

പ്രസിഡൻ്റ് ആൻ്റോ മാത്യു ബഹുമാനപ്പട്ട മന്ത്രി റോഷി അഗസ്റ്റിൻ്റെ വിശ്വാസ ജീവിതത്തെ ക്കുറിച്ചും പ്രവർത്തന മണ്ഡല തേക്കുറിച്ച് സംസാരിക്കുകയും സ്വാഗതം ആശംസിക്കുകയും ചെയ്തു. കുവൈറ്റ് കത്തോലിക്ക കോൺഗ്രസ്സ് ജനറൽ സെക്രട്ടറി മാത്യു ജോസ് ചെമ്പെത്തിൽ വാട്ടപിള്ളി മന്ത്രി റോഷി അഗസ്റ്റ്യനെ പൊന്നാട അണിയിച്ച് ആദരിച്ചു.

കുവൈറ്റ് കത്തോലിക്ക കോൺഗ്രസ്സ് ട്രഷറർ പോൾ ചാക്കോ പായ്ക്കട്ട്. ബഹുമാനപ്പെട്ട മന്ത്രി റോഷി അഗസ്റ്റ്യനെ കുവൈറ്റ് കത്തോലിക്കാ കോൺഗ്രസിൻ്റ ആശംസകള് ആലേഖനം ചെയ്ത മൊമെൻ്റോ നൽകി ആദരിച്ചു. പരിപാടികൾക്ക് റോയി ചെറിയാൻ കണി ചേരിൽ, അജു തോമസ് കുറ്റിക്കൽ, ജേക്കബ് ആൻറണി വലിയവീടൻ ,ബിനോയ് വർഗീസ്, റോയ് ജോൺ പൂവത്തിങ്കൽ, ജയ്സൺ ഔസേപ്പ് പെരേപ്പാടൻ, സുനിൽ സോണി വെളിയത്ത് മാലിൽ, ,സുനിൽ ചാക്കോ. പവ്വംചിറ, അനൂപ് ജോസ് ചേന്നാട്ട് , അഖില നിബിൻ, ഷാജി ജോസഫ്, ബിനു. എഴരത്ത്, സോയുസ് ടോം, ഷിനു ജേക്കബ്, മരീന ജോസഫ്,    ജിൻസൺ മാത്യു , എന്നിവർ അടക്കമുള്ള നിരവധി പേർ നേതൃത്വം നൽകി

ഓണാഘോഷത്തോടനുബന്ധിച്ച് നടന്ന കുടുംബ സംഗമത്തിൽ നിരവധി അംഗങ്ങൾ പങ്കുചേർന്നു. ഗാനമേളയും അംഗങ്ങളുടെ വിവിധ കലാപരിപാടികളും മാവേലി എഴുന്നള്ളിപ്പും പുലികളിയും വഞ്ചിപ്പാട്ടും ഓണക്കളികളും വിഭവസമൃദ്ധമായ ഓണസദ്യയും അടക്കമുള്ളവ കുടുംബ സംഗമത്തിന് കൂടുതൽ കൊഴുപ്പ് ഏകി.

Advertisment