Advertisment

പ്രവാസലോകത്തെ സൗഹൃദക്കൂട്ടായ്മയിൽ പിറന്ന " വൺ ബ്ലഡ് വൺ ഇന്ത്യ" ഹ്രസ്വചിത്രത്തിന്റെ വിജയാഘോഷം ഫെബ്രുവരി നാലിന്

author-image
സാജു സ്റ്റീഫന്‍, കുവൈറ്റ്
Updated On
New Update

പ്രവാസലോകത്തെ സൗഹൃദ കൂട്ടായ്മയിൽ പിറന്ന ഹ്രസ്വചിത്രം പ്രേക്ഷക ശ്രദ്ധ നേടുന്നു . ക്യാപിറ്റോൾ സിനിമ ക്ലിക്ക്‌സിന്റെ ആഭിമുഖ്യത്തിൽ യുണീമണി എക്സ്ചേഞ്ചുമായി ചേർന്ന് അവതരിപ്പിച്ച " വൺ ബ്ലഡ് വൺ ഇന്ത്യ" എന്ന ഹ്രസ്വചിത്രം ശ്രദ്ധനേടുന്നത് പ്രമേയത്തിലെ വ്യത്യസ്തത കൊണ്ടും അവതരണ മികവുകൊണ്ട് കൊണ്ടും ആണ്.

Advertisment

publive-image

യുദ്ധഭൂമിയിൽ ഒരു സൈനികനെ അവസാനനിമിഷമാണ് ചിത്രത്തിൻറെ ഇതിവൃത്തം. തൻറെ ജീവിതാഭിലാഷമായിരുന്നു സൈന്യക വൃത്തിയിലേക്ക് ഒരു യുവാവ് പ്രവേശിക്കുന്നതും അവസാനം യുദ്ധഭൂമിയിൽ അദ്ദേഹത്തിന് ആദ്യ നിമിഷങ്ങളും 13 മിനിറ്റ് മാത്രമുള്ള ഈ ഹ്രസ്വചിത്രം വരച്ചുകാട്ടുന്നു.

ജനുവരി 26 റിപ്പബ്ലിക്ക് ദിനത്തിൽ ഓൺലൈൻ റിലീസായ ഇതിനെ അണിയറ പ്രവർത്തകർ

എല്ലാവരും കുവൈറ്റ് പ്രവാസികളാണ്.ദേശസ്നേഹത്തെ കഥ പറയുന്ന ഈ ചിത്രം സമർപ്പിച്ചിരിക്കുന്നത് ഇന്ത്യൻ സൈന്യത്തിനാണ്.

മാത്യു സെബാസ്റ്റ്യൻ ക്യാമറ ചലിപ്പിച്ച ഈ കലാസൃഷ്ടിയിൽ ജോയൽ ജോസഫ്, റിൻസി മോൾ ജേക്കബ് എന്നിവർ മുഖ്യ വേഷത്തിൽ അഭിനയിച്ചിരിക്കുന്നു. സൂരജ് എസ് പ്ളാന്തോട്ടത്തിൽ ( എഡിറ്റിംഗ്), രഞ്ജു രാജ് മാത്യു( ശബ്ദലേഖനം ) മസൂദ് ( മിക്സിങ്) എന്നിവരാണ് പിന്നണിയിൽ പ്രവർത്തിച്ചത്.

ലിബിൻ കെ ബേബി സംവിധാനം നിർവഹിച്ച ചിത്രത്തിൻറെ ചിത്രീകരണം നടത്തിയത് അബ്ദാലി വഫറ മരുഭൂമികളുടെ പശ്ചാത്തലത്തിലാണ് . ചിത്രത്തിന് വിജയാഘോഷവും ക്യാപിറ്റോൾ സിനിമ ക്ലിക്‌സ് നടത്തിയ ടിക് ടോക് വൈറൽ കട്ട്സ് മത്സരത്തിലെ വിജയികൾക്കുള്ള സമ്മാനദാനവും അണിയറപ്രവർത്തകർക്കുള്ള ആദരവും ഫെബ്രുവരി 4 വൈകിട്ട് 5മണിക്ക് അബ്ബാസിയ ഹെവൻസ് ഓഡിറ്റോറിയത്തിൽ ക്ഷണിക്കപ്പെട്ട സദസ്സിനു മുൻപിൽ നടത്തും. ക്യാപിറ്റോൾ സിനിമ ക്ലിക്സിന്റെ പുതിയ ചിത്രത്തിന്റെ ടൈറ്റിൽ ലോഞ്ച് അതേ വേദിയിൽ അവതരിപ്പിക്കും.

Advertisment