Advertisment

കുവൈത്ത് കെ.എം.സി.സി തൃക്കരിപ്പൂർ മണ്ഡലത്തിലെ സെക്യൂരിറ്റി സ്കീം ഫണ്ട് വിതരണം ചെയ്തു

New Update

publive-image

Advertisment

തൃക്കരിപ്പൂർ : കുവൈത്ത് കെ.എം.സി.സി. അംഗങ്ങളായിരിക്കെ മരണപ്പെട്ട തൃക്കരിപ്പൂർ മണ്ഡലത്തിലെ തൃക്കരിപ്പൂർ, ചെറുവത്തൂർ, പിലിക്കോട് പഞ്ചായത്തുകളിലെ മൂന്ന് പേരുടെ ആശ്രിതർക്ക് സോഷ്യൽ സെക്യൂരിറ്റി സ്കീമിലുള്ള ഫണ്ട് മണ്ഡലം മുസ്ലിം ലീഗ് പ്രസിഡണ്ട് കെ.എം. ഷംസുദ്ദീൻ ഹാജി കൈമാറി.

തൃക്കരിപ്പൂര്‍ ബാഫഖി സൗധത്തിൽ ചേർന്ന ചടങ്ങിൽ കുവൈത്ത് കെ.എം.സി.സി. മണ്ഡലം പ്രസിഡണ്ട് ഖാദർ കൈതക്കാട് അദ്ധ്യക്ഷത വഹിച്ചു. കുവൈത്ത് കെ.എം.സി.സി. മണ്ഡലം സെക്രട്ടറി നൗഷാദ് ചന്തേര സെക്യൂരിറ്റി സ്കീമിനെ കുറിച്ച് വിശദീകരിച്ച് ‌ സംസാരിച്ചു.

മുസ്ലിം ലീഗ് മണ്ഡലം ജനറൽ സെക്രട്ടറി അഡ്വ: എം.ടി.പി. കരീം, സഹ ഭാരവാഹികളായ ലത്തീഫ് നീലഗിരി, പി.കെ.സി റഹൂഫ് ഹാജി, കുവൈത്ത് കെ.എം.സി.സി. പ്രസിഡന്റ് കൂടിയായിരുന്ന റഫീക്ക് കോട്ടപ്പുറം, എ. മുസ്തഫ ഹാജി, എൻ.കെ.പി. മുഹമ്മദ് കുഞ്ഞി, തൃക്കരിപ്പൂര്‍ പഞ്ചായത്ത് മുസ്ലിം ലീഗ് പ്രസിഡന്റ് എസ്.കുഞ്ഞഹമ്മദ്, എം.ടി.പി. സുലൈമാൻ, ടി.പി. അഹമ്മദ് ഹാജി, കെ പി ശുക്കൂർ ഹാജി ,പി.കെ.സി. കുഞ്ഞബ്ദുല്ല, യൂത്ത് ലീഗ് മണ്ഡലം പ്രസിഡന്റ് സഈദ് വലിയപറമ്പ, ജന: സെക്രട്ടറി ടി.എസ്‌. നജീബ്, ശിഹാബ് മാസ്റ്റർ, കുവൈത്ത് കെ.എം.സി.സി. മുന്‍ സെക്രട്ടറി അഷ്റഫ് തൃക്കരിപ്പൂര്‍ മണ്ഡലം പ്രവര്‍ത്തക സമിതി അംഗം ടി.കെ. ഹനീഫ പടന്ന, പ്രവര്‍ത്തകരായ പി.യഹ്യ, ഉനൈസ്‌ ഉദിനൂർ, കാസിം മെട്ടമ്മൽ, ഫാറൂഖ്‌. ഒ.ടി. എന്നിവർ പ്രസംഗിച്ചു.

Advertisment