Advertisment

ജീവിതം മനോഹരമായി അനുഭവിക്കാനും ആസ്വദിക്കാനും കഴിയണമെങ്കിൽ ഖുർആനിനെ ഹൃദയ വികാരമായി മാറ്റുക; അബ്‌ദുൽ ഹകീം നദ്‌വി

author-image
ന്യൂസ് ബ്യൂറോ, കുവൈറ്റ്
Updated On
New Update

കുവൈത്ത് സിറ്റി : ജീവിതം മനോഹരമായി അനുഭവിക്കാനും ആസ്വദിക്കാനും കഴിയണമെങ്കിൽ വിശുദ്ധ ഖുർആനിന്റെ പാഠങ്ങൾ യഥാർത്ഥ രൂപത്തിൽ ജീവിതത്തിൽ പകർത്തണമെന്നും ഖുർആനിനെ ഹൃദയ വികാരമായി മാറ്റുകയും വേണമെന്ന് ജമാഅത്തെ ഇസ്‌ലാമി കേരള സെക്രട്ടറി അബ്‌ദുൽ ഹകീം നദ്‌വി പറഞ്ഞു. കെ.ഐ.ജി. കുവൈത്ത് സംഘടിപ്പിച്ച മെഗാ ഇഫ്‌താർ സമ്മേളനത്തിൽ മുഖ്യ പ്രഭാഷണം നിർവഹിക്കുകയായിരുന്നു അദ്ദേഹം.

Advertisment

publive-image

ജീവിത വിശുദ്ധിക്കാണ് റമദാൻ പ്രാധാന്യം നൽകുന്നത്. അകവും പുറവും ഒരുപോലെ വിമലീകരിച്ച് ഹൃദയ വിശുദ്ധി കൈവരിക്കാനുള്ള അസുലഭ സന്ദർഭമാണ് റമളാൻ. സമ്പത്തും സന്താനങ്ങളും ഉപകാരം ചെയ്യാത്ത വിചാരണ നാളിൽ ജീവിത വിശുദ്ധികൊണ്ട് നേടിയെടുത്ത സൽകർമങ്ങളാണ് രക്ഷയാകുക.

ജീവിതത്തെ നേരായ വഴിയിലേക്ക് നയിക്കുന്ന വിശുദ്ധ ഖുർആൻ ജീവിതം നന്നാക്കാൻ ആഗ്രഹിക്കുന്നവർക്ക് സന്മാർഗ ദർശനം നൽകുന്ന ഗ്രന്ഥം കൂടിയാണ്. ലോകത്ത് മറ്റൊരു പ്രത്യയശാസ്ത്രങ്ങൾക്കും സംഭാവന ചെയ്യാൻ കഴിയാത്ത രൂപത്തിലുള്ള മനുഷ്യഗന്ധിയായ ഉള്ളടക്കവും സാർവലൗകികമായ നിയമ നിർദേശങ്ങളുമാണ് വിശുദ്ധ ഖുർആൻ ലോകത്തിന് പരിചയപ്പെടുത്തുന്നത്.

സമ്മേളനം ഫെഡറേഷൻ ഓഫ് കുവൈത്തി ചാരിറ്റബിൾ അസോസിയഷൻ തലവൻ അബ്‌ദുല്ല ഉസ്‌മാൻ അൽ ഹൈദർ ഉദ്ഘാടനം ചെയ്‌തു. കുവൈത്ത് പാർലമെന്റ് മെമ്പർ ഉസാമ ഈസ അൽ ഷഹീൻ, മുൻ പാർലമെന്റ് മെമ്പർ നാസർ അൽ സാനിഅ, ഇബ്രാഹിം ഖാലിദ് അൽ ബദർ (നജാത്ത്), സ്വലാഹ് ഗദീർ (ഹൈഅ), മുഹമ്മദലി അബ്‌ദുല്ല (ഔഖാഫ്), മുഹമ്മദ് ഹംദാൻ അൽ ഉതൈബി (നമ ചാരിറ്റി), വലീദ് ഹുസൈൻ സബഇ (ജംഇയ്യത്തുന്നൂരി) എന്നിവർ ആശംസകൾ നേർന്ന് സംസാരിച്ചു. ഡോക്‌ടർ അലിഫ് ഷുക്കൂർ ഖുർആൻ ക്ളാസ് നടത്തി.

സക്കീർ ഹുസൈൻ തുവ്വൂർ ഉത്ബോധനം നടത്തി. ഇഫ്‌താറിന്‌ ശേഷം നടന്ന പ്രാർത്ഥനകൾക്ക് അബ്‌ദുൽ ഖാദർ, അബ്‌ദുൽ ബാസിത്, അനീസ് അബ്‌ദുസലാം, സിജിൽ ഖാൻ, ഖലീൽ റഹ്‌മാൻ എന്നിവർ നേതൃത്വം നൽകി.

ഡോക്‌ടർ അമീർ അഹമദ്, കൃഷ്‌ണൻ കടലുണ്ടി, ശറഫുദ്ധീൻ കണ്ണേത്ത്, തോമസ് മാത്യു കടവിൽ, സിദ്ധീഖ് വലിയകത്ത്, സജി ജോർജ്, ഗാലിബ് മഷൂർ തങ്ങൾ, ജോർജ് പയസ്, സത്താർ കുന്നിൽ, ബഷീർ ബാത്ത, ജ്യോതിദാസ്, സുനാസ് ഷുക്കൂർ, കെ. സി. റഫീഖ്, അഫ്‌സൽഖാൻ, അപ്‌സര മഹമൂദ്, ഷബീർ മുണ്ടോളി, മുഹമ്മദ് റാഹി, ശാമിൽ പർവേഷ്, കെ.പി.സുരേഷ്, രാജീവ്, അബ്‌ദുറഹ്‌മാൻ അദകാനി, ഹമീദ് കേളോത്ത്, അഫ്‌സൽ അലി, റഷീദ് തക്കാര, ഖലീൽ അടൂർ, ബഷീർ മുഹമ്മദ്, ഇബ്രാഹിം കുന്നിൽ, മുനവ്വർ മുഹമ്മദ്‌, അബൂബക്കർ സിദ്ധീഖ് മദനി, അനിയൻ കുഞ്ഞു, ലായിക് അഹ്‌മദ്‌, മുബീൻ ഷെയ്ഖ്, ഹബീബ് മുറ്റിച്ചൂർ, അബ്ദുൽ അസീസ്, ഹമീദ് മാത്തൂർ, ഫൈസൽ മഞ്ചേരി, അബ്‌ദുറസാഖ് നദ്‌വി എന്നിവർ സമ്മേളനത്തിൽ പങ്കെടുത്തു. അബ്ബാസിയ ഇന്ത്യൻ സെൻട്രൽ സ്‌കൂൾ ഗ്രൗണ്ടിൽ നടന്ന സമ്മേളനത്തിൽ കെ.ഐ.ജി. കുവൈത്ത് പ്രസിഡണ്ട് പി ടി ശരീഫ് അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി ഫിറോസ് ഹമീദ് സ്വാഗതം പറഞ്ഞു.

Advertisment