Advertisment

ട്രാക്ക് ഇഫ്ത്താർ വിരുന്ന് സംഘടിപ്പിച്ചു

New Update

കുവൈത്ത് സിറ്റി: തിരുവനന്തപുരം നോൺ റെസിഡൻസ് അസോസിയേഷൻ ഓഫ് കുവൈത്ത് (ട്രാക്ക്) ഇഫ്ത്താർ വിരുന്ന് അബ്ബാസിയ ശ്രീരാഗം ഓഡിറ്റോറിയത്തിൽ സംഘടിപ്പിച്ചു. പ്രസിഡൻറ് എം.എ.നിസ്സാം അധ്യക്ഷത വഹിച്ചു.

Advertisment

publive-image

ചെയർമാൻ പി.ജി.ബിനു ഉദ്ഘാടനം നിർവ്വഹിച്ചു. വൈസ് പ്രസിഡൻറ് ശ്രീരാഗം സുരേഷ്, ഉപദേശക സമിതി അംഗം ജയകൃഷ്ണ കുറുപ്പ്, സെക്രട്ടറി ആർ.രാധാകൃഷ്ണൻ, ഫർവാനിയ ഏരിയ കൺവീനർ എം.ജി.അജിത്, കേന്ദ്ര കമ്മിറ്റി അംഗം വിജിത്ത് കുമാർ എന്നിവർ ആശംസകൾ നേർന്നു കൊണ്ട് സംസാരിച്ചു.

ജോയിൻറ് ട്രഷറർ ലിജോയ് ജോളി, അബ്ബാസിയ ഏരിയ കൺവീനർ പ്രദീപ് മോഹനൻ നായർ,

എസ്.കുമാർ, എം.മനു,  റെജിൻ രാജേന്ദ്രൻ, ഗംഗാധരൻ നായർ എന്നിവർ ഇഫ്ത്താർ വിരുന്നിന് നേതൃത്വം നൽകി. ജനറൽ സെക്രട്ടറി കെ.ആർ.ബൈജു സ്വാഗതവും ട്രഷറർ എ.മോഹനകുമാർ നന്ദിയും പറഞ്ഞു.

Advertisment