Advertisment

'ഒരു മഴയും തോരാതിരുന്നിട്ടില്ല...' ; കുവൈറ്റ്‌ സെന്റ് ജെയിംസ് മാർത്തോമ്മാ യുവജനസഖ്യ അംഗങ്ങൾ പുറത്തിറക്കിയ ഗാന സമന്വയം തരംഗമാകുന്നു

New Update

publive-image

Advertisment

കുവൈറ്റ്‌ സിറ്റി : കുവൈറ്റ്‌ സെന്റ് ജെയിംസ് മാർത്തോമ്മാ യുവജനസഖ്യ അംഗങ്ങൾ ആലപിച്ച് അബ്ബാ ന്യൂസ്‌ പുറത്തിറക്കിയ 'ഇതും കടന്ന് പോകും...' എന്ന പേരിലുള്ള ഗാന സമന്വയം തരംഗമായി മാറുന്നു. ഈ ഗാന സമന്വയത്തിൽ, മാർത്തോമ്മാ സഭയിലെ വൈദികനും, പ്രശസ്ത സംഗീതജ്ഞനുമായ റവ. സാജൻ പി. മാത്യു രചനയും സംഗീതവും നിർവഹിച്ച 'ഒരു മഴയും തോരാതിരുന്നിട്ടില്ല...' എന്ന ഗാനമാണ് ആലപിച്ചിരിക്കുന്നത്.

വർഷങ്ങൾക്ക് മുൻപ് രചിക്കപ്പെടുകയും, ജനലക്ഷങ്ങൾ നെഞ്ചിലേറ്റുകയും ചെയ്ത ഈ ഗാനം കോവിഡ് പ്രതിസന്ധി വ്യാപകമായിരിക്കുന്ന സമകാലീന സാഹചര്യത്തിൽ ഏറെ പ്രചോദനകരമാണ്.

'ഒരു മഴയും തോരാതിരുന്നിട്ടില്ല,

ഒരു കാറ്റും അടങ്ങാതിരുന്നിട്ടില്ല,

ഒരു രാവും പുലരാതിരുന്നിട്ടില്ല,

ഒരു നോവും കുറയാതിരുന്നിട്ടില്ല...'

അർത്ഥവത്തായ വരികൾ ഇന്നനുഭവിക്കുന്ന പ്രതിബന്ധങ്ങളെ തരണം ചെയ്യുവാൻ പ്രേരണ നൽകുന്നു. പ്രതീക്ഷാനിർഭരമായ വരുംകാല ജീവിതത്തിനായുള്ള ഒരു ഉണർത്തുപാട്ടാണ് എന്നതു കൊണ്ടാണ് ഈ ഗാന സമന്വയം ഇപ്പോൾ പ്രസക്തമാകുന്നത്.

ഇടവക വികാരിയും യുവജനസഖ്യം പ്രസിഡന്റുമായ റവ. ഷിബു കെ. യുടെ ആമുഖസന്ദേശത്തോടെയാണ് ഗാന സമന്വയത്തിന് തുടക്കമാകുന്നത്. യുവജനസഖ്യം സെക്രട്ടറി റിലിൻ വർഗീസ്, മുൻ സെക്രട്ടറി എബ്രഹാം മാത്യു (ആശയാവിഷ്ക്കാരം), അനീഷ് പി. ടോം (ചിത്ര സംയോജനം/ശബ്ദമിശ്രണം), ബെൻസൺ മാത്യൂസ്, ശാലിൻ ജോൺ മാത്യൂസ്, ഷെയിൻ ജോൺ മാത്യൂസ് (സംഗീത ഉപകരണം) എന്നിവർ നേതൃത്വം നൽകി.

റവ. ഷിബു കെ. (പ്രസിഡന്റ്‌), ബെൻസൺ ബാബു (വൈസ് പ്രസിഡന്റ്‌), റിലിൻ വർഗീസ് (സെക്രട്ടറി), ഫേബാ അലക്സ്‌ (വനിത സെക്രട്ടറി), എബിൻ തോമസ് (ട്രഷറർ), നിഷാന്ത് കെ. മാത്യു (കൈസ്ഥാന സമിതി അംഗം),  സിറിൽ ബി. മാത്യു, ബിബിൻ ബെഞ്ചമിൻ, ജോയൽ ബൈജു ജോസഫ് (സെന്റർ പ്രതിനിധികൾ) എന്നിവരടങ്ങിയ കമ്മിറ്റി ഗാന സമന്വയത്തിന്റെ വിവിധ പ്രവർത്തനങ്ങൾ ഏകോപിപ്പിച്ചു.

https://www.facebook.com/1672388176312705/posts/2606047172946796/?vh=e&d=n

Advertisment