സോണിയാ ഗാന്ധിയുടെ വിലക്ക് മറികടക്കുന്ന നേതാക്കളെ വെച്ചുപൊറുപ്പിക്കരുത്; സിപിഎം സെമിനാറിന് പോകുമെന്ന് പ്രഖ്യാപിച്ചാൽ അടുത്ത നിമിഷം തന്നെ കെ വി തോമസിനെ കോൺഗ്രസിൽ നിന്ന് പുറത്താക്കണമെന്ന് മാര്‍ട്ടിന്‍ ജോര്‍ജ്

author-image
ന്യൂസ് ബ്യൂറോ, കണ്ണൂര്‍
Updated On
New Update

കണ്ണൂര്‍: സിപിഎം സെമിനാറിന് പോകുമെന്ന് പ്രഖ്യാപിച്ചാൽ അടുത്ത നിമിഷം തന്നെ കെ വി തോമസിനെ കോൺഗ്രസിൽ നിന്ന് പുറത്താക്കണമെന്ന് കണ്ണൂർ ഡിസിസി അധ്യക്ഷൻ മാ‍‍ർട്ടിൻ ജോ‍ർജ്.

Advertisment

publive-image

സോണിയാ ഗാന്ധിയുടെ വിലക്ക് മറികടക്കുന്ന നേതാക്കളെ വെച്ചുപൊറുപ്പിക്കരുത്. കെ വി തോമസിന്റെ ഈ ചാഞ്ചാട്ടം പാ‍ർട്ടിക്ക് തന്നെ നാണക്കേടാണെന്നും മാർട്ടിൻ ജോ‍‍ർജ് പറഞ്ഞു.

സിപിഎം പാർട്ടി കോൺഗ്രസിലെ സെമിനാറിൽ പങ്കെടുക്കുമോയെന്ന് ഇന്ന് വ്യക്തമാക്കുമെന്നാണ് കെ വി തോമസ് അറിയിച്ചിരിക്കുന്നത്. തന്റെ രാഷ്ട്രീയ നിലപാട് വ്യക്തമാക്കി കെ വി തോമസ് രാവിലെ 11 ന് കൊച്ചിയിലെ വസതിയിൽ മാധ്യമങ്ങളെ കാണും.

Advertisment