കെ വി തോമസിനെ വെട്ടിലാക്കി കോൺഗ്രസ് അച്ചടക്ക സമിതി തീരുമാനം വരുന്നു ! തോമസിനെ പുറത്താക്കില്ല, നടപടി താക്കീത് മാത്രം. എഐസിസി അംഗത്വത്തിൽ നിന്നും ഒഴിവാക്കും ! രാഷ്ട്രീയ കാര്യസമിതിയിലും തോമസുണ്ടാകില്ല. പാർട്ടി പുറത്താക്കിയാൽ ഇരവാദമുയർത്തി ഇടതു സഹയാത്രികനാകാനുള്ള തോമസിൻ്റെ നീക്കം പൊളിച്ചത് എ കെ ആൻ്റണി തന്നെ ! തോമസിനെ കാഴ്ചക്കാരൻ്റെ റോളിലേക്ക് ഒതുക്കാൻ കെപിസിസിയും !

author-image
പൊളിറ്റിക്കല്‍ ഡസ്ക്
Updated On
New Update

ഡൽഹി: നേതൃത്വത്തിന്റെ വിലക്ക് ലംഘിച്ച് സിപിഎം പാര്‍ട്ടി കോണ്‍ഗ്രസ് സെമിനാറില്‍ പങ്കെടുത്തതിന് കെ വി തോമസിനെതിരായ അച്ചടക്ക നടപടി താക്കീതിലൊതുങ്ങും. കെ വി തോമസിനെ എഐസിസി അംഗത്വത്തില്‍ നിന്ന് മാറ്റി നിര്‍ത്താനും തീരുമാനമുണ്ട്.

Advertisment

publive-image

കെ വി തോമസിനെതിരെ തൽക്കാലം കടുത്ത നടപടി വേണ്ടെന്ന നിലപാടിലാണ് അച്ചടക്ക സമിതി അംഗങ്ങളില്‍ ഭൂരിപക്ഷവും. വിവാദങ്ങള്‍ ഉണ്ടാക്കുന്ന നിലപാട് സ്വീകരിക്കരുതെന്നും അംഗങ്ങള്‍ക്ക് നിര്‍ദേശം നല്‍കി. കേരള നേതൃത്വത്തെ കാര്യങ്ങൾ അച്ചടക്ക സമിതി അധ്യക്ഷൻ തന്നെ ബോധ്യപ്പെടുത്തും. പാർട്ടിയിൽ നിന്നും പുറത്താക്കിയാൽ ഇരവാദം പറഞ്ഞ് തോമസും അതു മുതലെടുക്കാൻ സിപിഎമ്മും ശ്രമിക്കുമെന്നും കോൺഗ്രസ് വിലയിരുത്തി.

ഈ പശ്ചാത്തലത്തിലാണ് അച്ചടക്ക നടപടി ലഘൂകരിക്കുന്നത്. നടപടി നാളെയാകും പ്രഖ്യാപിക്കുക. ഇതിനു മുന്നോടിയായി കോൺഗ്രസ് അധ്യക്ഷയെ അച്ചടക്ക സമതി ചെയർമാൻ എ കെ ആൻ്റണി കാണുന്നുണ്ട്. തന്നെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കാന്‍ ആസൂത്രിത നീക്കം നടക്കുന്നു എന്ന് കഴിഞ്ഞ ദിവസം കെവി തോമസ് ആരോപിച്ചിരുന്നു. എന്തായാലും അച്ചടക്ക സമിതി തീരുമാനം വരുന്നതോടെ വെട്ടിലാകുന്നത് കെവി തോമസ് തന്നെയാണ്.

സി പി എമ്മുമായി ചർച്ച നടത്തിയ ശേഷം പദവിയിൽ പോലും ഇരുകൂട്ടരും ധാരണ എത്തിയിരുന്നു. കോൺഗ്രസ് പുറത്താക്കിയാൽ അതു മുതലാക്കി സിപിഎം സഹയാത്രികനാകായിരുന്നു തോമസിൻ്റെയും നീക്കം.

നേരത്തെ പാര്‍ട്ടി കോണ്‍ഗ്രസ് സെമിനാറില്‍ പങ്കെടുത്തതിലെ അതൃപ്തിക്ക് പിന്നാലെ കോണ്‍ഗ്രസിന്റെ രാഷ്ട്രീയകാര്യ സമിതി യോഗത്തിലേക്കും കെ വി തോമസിനെ ക്ഷണിച്ചിരുന്നില്ല.

അച്ചടക്കലംഘനത്തിന്റെ പേരില്‍ നടപടിയുടെ നിഴലില്‍ നില്‍ക്കുന്നതിനാലാണ് തോമസിനെ ക്ഷണിക്കാത്തത് എന്നാണ് നേതൃത്വത്തിന്റെ വിശദീകരണം. വിലക്ക് ലംഘിച്ച് സെമിനാറില്‍ പങ്കെടുത്ത തോമസിന്റെ നടപടി യോഗങ്ങളില്‍ ചര്‍ച്ചയാവുകയും ചെയ്തിരുന്നു. ഇനിയും പാർട്ടി പരിപാടിക്ക് വിളിക്കാതെ തോമസിനെ അവഗണിക്കാൻ തന്നെയാണ് സംസ്ഥാന നേതൃത്വം തീരുമാനമെടുത്തിരിക്കുന്നത്.

Advertisment