കാനഡയില്‍ രാഷ്ട്രീയ പ്രതിസന്ധിരൂക്ഷം. ട്രൂഡോ രാജിവയ്ക്കണമെന്ന് 69% കാനഡക്കാര്‍

കാനഡയിലെ സംഘര്‍ഷഭരിതമായ രാഷ്ട്രീയ കാലാവസ്ഥയ്ക്കിടയില്‍ 2025 ഒക്ടോബറില്‍ പാര്‍ലമെന്റ് തിരഞ്ഞെടുപ്പ് നടക്കാനിരിക്കെയാണ് പൊതുജനവികാരം പുറത്തുവരുന്നത്.

New Update
justin truado

ഒട്ടാവ: പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോയുടെ സര്‍ക്കാരുമായി ബന്ധപ്പെട്ട് കനേഡിയന്‍ ജനതയ്ക്കിടയില്‍ വര്‍ദ്ധിച്ചുവരുന്ന അതൃപ്തി കണക്കിലെടുത്ത്, 2025 ഓടെ പാര്‍ലമെന്റ് തിരഞ്ഞെടുപ്പ് നടത്താനുള്ള പദ്ധതികള്‍ കാനഡ പ്രഖ്യാപിച്ചു.

Advertisment

രാഷ്ട്രീയ നേതൃത്വത്തോടും നയങ്ങളോടും പൊതുജനങ്ങളുടെ നിരാശ വര്‍ദ്ധിച്ചുകൊണ്ടിരിക്കെയാണ് ഈ നീക്കം നടത്തിയിരിക്കുന്നത്.


അടുത്തിടെ നടത്തിയ ഒരു സര്‍വേ പ്രകാരം, കാനഡക്കാരില്‍ മൂന്നില്‍ രണ്ട് ഭാഗവും (69%) പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോ രാജിവയ്ക്കണമെന്ന് ആവശ്യപ്പെടുന്നവരാണ്.


. ലിബറല്‍ പാര്‍ട്ടിയുടെ നേതൃത്വത്തിലുള്ള ഫെഡറല്‍ ഭരണത്തില്‍ 72% പേര്‍ അസംതൃപ്തരാണെന്നും സര്‍വേ കണ്ടെത്തി. 

കാനഡയിലെ സംഘര്‍ഷഭരിതമായ രാഷ്ട്രീയ കാലാവസ്ഥയ്ക്കിടയില്‍ 2025 ഒക്ടോബറില്‍ പാര്‍ലമെന്റ് തിരഞ്ഞെടുപ്പ് നടക്കാനിരിക്കെയാണ് പൊതുജനവികാരം പുറത്തുവരുന്നത്.

 

Advertisment