കനത്ത മൂടല്‍ മഞ്ഞ്. ദില്ലിയില്‍ 40 - ലധികം ട്രെയിനുകള്‍ വൈകി ഓടുന്നു. പുതിയ ഷെഡ്യുളുകള്‍ പരിശോധിക്കണമെന്ന് ഇന്ത്യന്‍ റെയില്‍വേ

യാത്ര ആരംഭിക്കുന്നതിന് മുമ്പ് ഏറ്റവും പുതിയ ട്രെയിന്‍ ഷെഡ്യൂളുകള്‍ പരിശോധിക്കണമെന്ന് യാത്രക്കാരോട് റെയില്‍വേ നിര്‍ദ്ദേശിച്ചിട്ടുണ്ട്.

New Update
train11

ദില്ലി: കനത്ത മൂടല്‍ മഞ്ഞ് കാരണം ദില്ലിയില്‍ 40-ലധികം ട്രെയിനുകള്‍ വൈകി ഓടുന്നുവെന്ന് ഇന്ത്യന്‍ റെയില്‍വേ. ഗോര്‍ഖ്ധാം എക്‌സ്പ്രസ് (12555), പുരുഷോത്തം എക്‌സ്പ്രസ് (12801), മഹാബോധി എക്‌സ്പ്രസ് (12397) തുടങ്ങിയവ ഉള്‍പ്പെടെയുള്ള ട്രെയിനുകളാണ് വൈകി ഓടുന്നത്. 

Advertisment

യാത്ര ആരംഭിക്കുന്നതിന് മുമ്പ് ഏറ്റവും പുതിയ ട്രെയിന്‍ ഷെഡ്യൂളുകള്‍ പരിശോധിക്കണമെന്ന് യാത്രക്കാരോട് റെയില്‍വേ നിര്‍ദ്ദേശിച്ചിട്ടുണ്ട്.


ദില്ലിയിലെ ഇന്നത്തെ ഏറ്റവും കുറഞ്ഞ താപനിത 10 ഡിഗ്രി സെല്‍ഷ്യസ് ആയിരിക്കുമെന്നാണ് കാലാവസ്ഥാ വകുപ്പ് പ്രവചിച്ചിരിക്കുന്നത്.

Advertisment