വാഷിംഗ്ടണ്‍: മുന്‍ പ്രസിഡന്റ് ജിമ്മി കാര്‍ട്ടറിന്റെ സംസ്‌കാര ചടങ്ങില്‍ പങ്കെടുക്കുമെന്ന് നിയുക്ത അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് അറിയിച്ചു. ഫ്‌ലോറിഡയിലെ മാര്‍-എ-ലാഗോ വസതിയില്‍ നടന്ന പുതുവത്സരാഘോഷത്തിനിടെയാണ് ട്രംപ് തീരുമാനം അറിയിച്ചത്.
കാര്‍ട്ടറിന്റെ സംസ്‌കാര ചടങ്ങുകള്‍ ശനിയാഴ്ച അദ്ദേഹത്തിന്റെ സ്വന്തം സംസ്ഥാനമായ ജോര്‍ജിയയില്‍ നിന്ന് ആരംഭിക്കും. തുടര്‍ന്ന് ജനുവരി 9 ന് വാഷിംഗ്ടണ്‍ നാഷണല്‍ കത്തീഡ്രലില്‍ അവസാനിക്കും.
അമേരിക്കയിലുടനീളം ജനുവരി 9 ന് ദേശീയ ദുഃഖാചരണ ദിനമായി പ്രഖ്യാപിച്ചു. 30 ദിവസത്തേക്ക് അമേരിക്കന്‍ പതാകകള്‍ പകുതി താഴ്ത്തി കെട്ടാന്‍ പ്രസിഡന്റ് ജോ ബൈഡന്‍ ഉത്തരവിട്ടിരുന്നു