കഴിവുള്ളവര്‍ രാജ്യത്തേക്ക് വരട്ടെ. എച്ച് 1 ബി വിസയില്‍ വിശ്വാസം. തീരുമാനവുമായി മുന്നോട്ട്: ഡോണാള്‍ഡ് ട്രംപ്

പുതിയ ട്രംപ് ഭരണകൂടം എച്ച് 1 ബി വിസയില്‍ നിലപാട് വ്യക്തമാക്കി അമേരിക്കന്‍ പ്രസിഡന്റ് ഡോണാള്‍ഡ് ട്രംപ്. 

New Update
TRUMPH 1

വാഷിംഗ്ടണ്‍: പുതിയ ട്രംപ് ഭരണകൂടം എച്ച് 1 ബി വിസയില്‍ നിലപാട് വ്യക്തമാക്കി അമേരിക്കന്‍ പ്രസിഡന്റ് ഡോണാള്‍ഡ് ട്രംപ്. 

Advertisment

താന്‍ എച്ച് 1 ബി വിസയില്‍ വിശ്വസിക്കുന്നുവെന്നും തീരുമാനവുമായി മുന്നോട്ട് പോകുന്നുവെന്നുമാണ് ട്രംപ് വ്യക്തമാക്കിയിട്ടുള്ളത്.


 

നമ്മുടെ രാജ്യത്തേക്ക് കഴിവുള്ള ഏറ്റവും നല്ല ചെറുപ്പക്കാര്‍ വരട്ടെയെന്നും ബിസിനസ് വളരാന്‍ വിദഗ്ധരായ പൗരന്മാര്‍ മുന്നോട്ട് വരട്ടെയെന്നുമാണ് അദ്ദേഹം പറഞ്ഞത്.


ട്രംപ് തീരുമാനവുമായി മുന്നോട്ട് പോവുകയാണെങ്കില്‍ അത് ഇന്ത്യക്ക് ഗുണം ചെയ്യും എന്നതില്‍ സംശയമില്ല. 2023ല്‍ അനുവദിച്ച 3,86,000 എച്ച് 1 ബി വിസകളില്‍ 72.3 ശതമാനവും ഇന്ത്യന്‍ പൗരന്മാരാണ് സ്വന്തമാക്കിയിട്ടുള്ളത്. 


അതിനാല്‍ തന്നെ അമേരിക്കന്‍ പൗരന്മാര്‍ക്ക് ജോലി സാധ്യത കുറയുന്നുവെന്നും ആദ്യം പരിഗണിക്കേണ്ടത് സ്വദേശികളെയാണെന്നുമുള്ള വാദങ്ങള്‍ ഉയര്‍ന്നിരുന്നു. എന്നാല്‍ വിസയ്ക്ക് അനുകൂലമായുള്ള ട്രംപിന്റെ ഇപ്പോഴത്തെ നിലപാട് ഏറ്റവും കൂടുതല്‍ ആശ്വാസം പകരുന്നത് ഇന്ത്യക്കാര്‍ക്കാണ്.

 

Advertisment