വാഷിംഗ്ടണ്‍: രാജ്യത്തുടനീളം പ്രത്യക്ഷപ്പെടുന്ന നിഗൂഢ ഡ്രോണുകള്‍ വെടി വച്ചിടണമെന്ന് യുഎസ് പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ട ഡോണള്‍ഡ് ട്രംപ്.
ദിവസങ്ങള്‍ക്ക് മുമ്പ് ന്യൂജേഴ്സിയില്‍ ആദ്യമായി കണ്ടെത്തിയ ഈ ഡ്രോണുകള്‍ പിന്നീട് മറ്റ് സംസ്ഥാനങ്ങളിലും കാണപ്പെട്ടതായി റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്.
നടന്നു കൊണ്ടിരിക്കുന്ന അന്വേഷണങ്ങള്‍ക്കിടയില്‍ ദേശീയ സുരക്ഷാ ഭീഷണിയോ വിദേശ ഇടപെടലോ സൂചിപ്പിക്കുന്നതിന് തെളിവുകളൊന്നുമില്ലെന്നാണ് ഫെഡറല്‍ ഏജന്‍സികളും വൈറ്റ് ഹൗസും വിശദീകരിക്കുന്നത്.