2025 ല്‍ ഇന്ത്യന്‍ സമ്പദ്ഘടന ദുര്‍ബലമായേക്കാമെന്ന് ഐഎംഎഫ് എം. ഡി ക്രിസ്റ്റാലിന ജോര്‍ജിവ

2025ല്‍ ഇന്ത്യന്‍ സമ്പദ് ഘടന അല്‍പ്പം ദുര്‍ബലമാകുമെന്ന് ഐഎംഎഫ്  മാനേജിങ് ഡയറക്ടര്‍ ക്രിസ്റ്റാലിന ജോര്‍ജിവ പ്രവചിക്കുന്നു. 

New Update
christlina

വാഷിംഗ്ടണ്‍: പുതിയ വര്‍ഷം ഇന്ത്യന്‍ സമ്പദ്ഘടന പ്രതീക്ഷിക്കനുസരിച്ച് ശുഭകരമായിരിക്കില്ല എന്നാണ് അന്താരാഷ്ട്ര നാണയനിധി (ഐഎംഎഫ്)യുടെ പ്രവചനം.

Advertisment

2025ല്‍ ഇന്ത്യന്‍ സമ്പദ് ഘടന അല്‍പ്പം ദുര്‍ബലമാകുമെന്ന് ഐഎംഎഫ്  മാനേജിങ് ഡയറക്ടര്‍ ക്രിസ്റ്റാലിന ജോര്‍ജിവ പ്രവചിക്കുന്നു. 


അതേസമയം ആഗോള വളര്‍ച്ചാനിരക്ക് സ്ഥിരത പുലര്‍ത്തുമെന്നും അവര്‍ ചൂണ്ടിക്കാട്ടി. ലോകത്ത് ഇക്കൊല്ലം ചില അസ്ഥിരതകള്‍ പ്രതീക്ഷിക്കുന്നുവെന്നും അമേരിക്കയുടെ വാണിജ്യ നയങ്ങളെ ചുറ്റിപ്പറ്റിയുള്ള അഭ്യൂഹങ്ങളാകും ഇതിന് കാരണമെന്നും അവര്‍ വ്യക്തമാക്കി.


ആഗോള വളര്‍ച്ചാനിരക്ക് സ്ഥിരത പുലര്‍ത്തുമെങ്കിലും പ്രാദേശികമായി ചില വ്യത്യാസങ്ങള്‍ ഉണ്ടാകാമെന്നും തന്റെ വാര്‍ഷിക വാര്‍ത്താസമ്മേളനത്തില്‍ അവര്‍ ചൂണ്ടിക്കാട്ടി. 


ഇന്ത്യന്‍ സമ്പദ്ഘടന 2025ല്‍ നേരിയതോതില്‍ ദുര്‍ബലമായേക്കാമെന്ന് പറഞ്ഞ അവര്‍, ഇതേക്കുറിച്ച് കൂടുതല്‍ വിശദീകരണത്തിന് തയാറായില്ല. വേള്‍ഡ് ഇക്കോണമി ഔട്ട്ലുക്കിന്റെ പ്രതിവാര റിപ്പോര്‍ട്ടില്‍ ഇതേക്കുറിച്ച് വിശദാംശങ്ങളുണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.


നേരത്തെ പ്രതീക്ഷിച്ചതിനെക്കാള്‍ മെച്ചപ്പെട്ടതായിരിക്കും അമേരിക്കയുടെ സമ്പദ്ഘടനയുടെ പ്രകടനം. 

 

Advertisment