ഇന്ത്യയിലെ സ്ത്രീകള്‍ പ്രസവിക്കുന്നതിന് വേണ്ടി മാത്രം കാനഡയില്‍ വരുന്നു. ഇന്ത്യക്കാര്‍ക്കെതിരെ അധിക്ഷേപ പരാമര്‍ശവുമായി കനേഡിയന്‍ പൗരന്‍  രംഗത്ത്

ഇന്ത്യക്കാര്‍ക്കെതിരെ അധിക്ഷേപ പരാമര്‍ശവുമായി കനേഡിയന്‍ പൗരന്‍.

New Update
chad 1

ഒട്ടാവ : ഇന്ത്യക്കാര്‍ക്കെതിരെ അധിക്ഷേപ പരാമര്‍ശവുമായി കനേഡിയന്‍ പൗരന്‍. ഇന്ത്യയിലെ സ്ത്രീകള്‍ പ്രസവിക്കുന്നതിന് വേണ്ടി മാത്രം കാനഡയില്‍ വരുന്നുവെന്നും അവരെ കൊണ്ട് രാജ്യത്തെ ആശുപത്രിയിലെ പ്രവാസ വാര്‍ഡുകള്‍ നിറഞ്ഞിരിക്കുകയാണെന്ന് കനേഡിയന്‍ പൗരനായ ചാഡ് ഇറോസിന്റെ പരാമര്‍ശം.

Advertisment

സംഭവത്തില്‍ ചാഡിനെതിരെ ശക്തമായ പ്രതിഷേധമാണ് ഇന്ത്യക്കാരില്‍ നിന്നും ഉയരുന്നത്.

അടുത്തിടെ തന്റെ സഹോദരി പ്രസവിച്ചിരുന്നു. കുഞ്ഞിനെ കാണാന്‍ ആശുപത്രിയിലേക്ക് പോയപ്പോള്‍ നഴ്സാണ് ഇക്കാര്യം പറഞ്ഞത് എന്നാണ് ചാഡ് പറയുന്നത്. ഇന്ത്യയില്‍ നിന്നും പ്രസവിക്കാന്‍ എത്തിയവരെ കൊണ്ട് വാര്‍ഡ് നിറഞ്ഞിരിക്കുകയാണ്.

പൗരത്വം ലഭിക്കുന്നതിന് വേണ്ടിയാണ് ഇവര്‍ കൂട്ടത്തോടെ കാനഡയില്‍ പ്രസവിക്കാന്‍ എത്തുന്നത്. ഇവിടുത്തെ ആശുപത്രികള്‍ ഒരിക്കലും ഇവരെ ഒഴിവാക്കാറില്ല. പ്രസവ ശേഷം ഇവര്‍ തിരികെ ഇന്ത്യയിലേക്ക് തന്നെ മടങ്ങുന്നു.

ഇന്ത്യയില്‍ ഇവരുടെ കുട്ടി വളരും. വലുതായാല്‍ കാനഡയില്‍ എത്തും. ഇവിടുത്തെ പൗരനായിട്ടായിരിക്കും ഇവര്‍ എത്തുക. ശേഷം ഇവരുടെ മാതാപിതാക്കളെയും സഹോദരങ്ങളെയും സ്പോണ്‍സര്‍ ചെയ്യുന്നു. ഇതിനെല്ലാം ചിലവാക്കുന്നത് ഇവിടെ ജനിച്ചു വളര്‍ന്നവരുടെ പണം ആണ്. ഞങ്ങളുടെ ചിലവില്‍ ആണ് സ്ത്രീകള്‍ ഇവിടെ പ്രസവിക്കുന്നത് എന്നും ചാഡ് പറഞ്ഞു.

എക്സില്‍ വീഡിയോയിലൂടെയായിരുന്നു ചഡിന്റെ പ്രതികരണം. സംഭവം നിമിഷ നേരം കൊണ്ട് തന്നെ സോഷ്യല്‍ മീഡിയയില്‍ വൈറലാകുകയും ചെയതു.  ഈ വീഡിയോ ഇന്ത്യക്കാരുടെ ശ്രദ്ധയില്‍പ്പെട്ടതിന് പിന്നാലെ ചാഡിനെതിരെ വിമര്‍ശനവും ആരംഭിച്ചു.

 ഏത് ആശുപത്രിയാണ് ഇന്ത്യക്കാരായ അമ്മമാരെ കൊണ്ട് നിറഞ്ഞതെന്ന് ചാഡ് വ്യക്തമാക്കണം എന്നാണ് ആളുകളുടെ ആവശ്യം.നിരവധി പേര്‍ ചാഡിനെ അധിക്ഷേപിക്കുകയും ചെയ്യുന്നുണ്ട്.

Advertisment