ചൈനയുമായുള്ള നയതന്ത്ര - വ്യാപാര ബന്ധം മെച്ചപ്പെടുത്താനുള്ള നടപടികളുമായി ഇന്ത്യ. വിദേശകാര്യ സെക്രട്ടറി വിക്രം മിസ്ത്രി ദ്വിദിന സന്ദര്‍ശനത്തിന് ചൈനയ്ക്ക്

വിദേശ സെക്രട്ടറി വൈസ് മിനിസ്റ്റര്‍ തല സംഭാഷണത്തില്‍ പങ്കെടുക്കുന്ന മിസ്ത്രി രാഷ്ട്രീയ സാമ്പത്തിക വിഷയങ്ങള്‍ക്കൊപ്പം പരസ്പര സമ്പര്‍ക്കം മെച്ചപ്പെടുത്താനുള്ള നടപടികളും മുന്നോട്ടുവെയ്ക്കാനാണ് സാധ്യത. 

New Update
india china flga

ന്യൂഡല്‍ഹി: ചൈനയുമായുള്ള നയതന്ത്ര - വ്യാപാര ബന്ധം മെച്ചപ്പെടുത്താനുള്ള നടപടികളുമായി ഇന്ത്യ നീക്കമാരംഭിച്ചു. 

Advertisment

ഇന്ത്യന്‍ ഉല്‍പന്നങ്ങള്‍ക്ക് ട്രംപ് തീരുവ ഉയര്‍ത്തല്‍ ഉള്‍പ്പടെയുള്ള നടപടികളുമായി മുന്നോട്ട് നീങ്ങുകയാണ്.


ഈ സാഹചര്യത്തിലാണ് ചൈനയുമായി നയതന്ത്ര വ്യാപാര ബന്ധം ശക്തമാക്കാന്‍ ഇന്ത്യ തീരുമാനിച്ചിരിക്കുന്നത്. 

ഇതിന്റെ ഭാഗമായി വിദേശകാര്യ സെക്രട്ടറി വിക്രം മിസ്ത്രി ദ്വിദിന സന്ദര്‍ശനത്തിന് ഞായറാഴ്ച ചൈനയ്ക്ക് തിരിക്കും.


വിദേശ സെക്രട്ടറി വൈസ് മിനിസ്റ്റര്‍ തല സംഭാഷണത്തില്‍ പങ്കെടുക്കുന്ന മിസ്ത്രി രാഷ്ട്രീയ സാമ്പത്തിക വിഷയങ്ങള്‍ക്കൊപ്പം പരസ്പര സമ്പര്‍ക്കം മെച്ചപ്പെടുത്താനുള്ള നടപടികളും മുന്നോട്ടുവെയ്ക്കാനാണ് സാധ്യത. 


വിസ പ്രശ്നം, നേരിട്ടുള്ള വിമാന സര്‍വീസ് പുനരാരംഭിക്കല്‍, സാമ്പത്തിക വ്യാപാര മേഖലകളില്‍ സഹകരണം മെച്ചപ്പെടുത്തല്‍, അതിര്‍ത്തി തര്‍ക്കങ്ങളുടെ പരിഹാരം തുടങ്ങിയ വിഷയങ്ങളും ചര്‍ച്ചയില്‍ ഉയര്‍ന്നു വരും. 

 

Advertisment