റിയാദ്: മാക്‌സ് സെവന്‍ മക്ക യൂണിറ്റിന്റെ ജേഴ്‌സി പ്രകാശന ചെയ്തു. ടൈറ്റാനിയം മുന്‍ ഫുട്‌ബോള്‍ താരം അന്‍വര്‍, മുന്‍ മലപ്പുറം ജില്ല ഫുട്‌ബോള്‍ ഫെഡറേഷന്‍ സെക്രട്ടറി മുഹമ്മദ് സലീം, കുഞ്ഞുമോന്‍ കാക്കിയ കെഎംസിസി നാഷണല്‍ കമ്മിറ്റി പ്രസിഡന്റ്, അഹമ്മദ് കുട്ടി മാസ്റ്റര്‍ എന്നിവര്‍ ചേര്‍ന്ന് ജേഴ്‌സി പ്രകാശനം ചെയ്തു.
തുടര്‍ന്നുള്ള പരിപാടിയില്‍ മുഹമ്മദ് സലീം ഇന്ന് പ്രവാസികള്‍ക്ക് അത്യാവശ്യമായി ചെയ്യേണ്ട (Mec7)വ്യായാമത്തെപറ്റി വിശദമായിട്ട് സംസാരിക്കുകയും തുടര്‍ന്ന് ടൈറ്റാനിയം മുന്‍ ഫുട്‌ബോള്‍ താരം അന്‍വര്‍ മനുഷ്യന്റെ മനസ്സുകള്‍ എത്രമാത്രം വ്യായാമത്തിലൂടെ ഉപയോഗപ്പെടുത്തി ആരോഗ്യമുള്ളതാക്കാന്‍ സാധിക്കുമെന്നുള്ളതിനെ പറ്റി വിശദമായി സംസാരിച്ചു.
ആശംസകള്‍ നേര്‍ന്നുകൊണ്ട് കുഞ്ഞുമോന്‍ കാക്കിയ, അഹമ്മദ്കുട്ടി മാസ്റ്റര്‍ സംസാരിച്ചു. സാലിഹ്, റാഹില്‍ കാറ്ററിംഗ് മക്ക മാനേജിംഗ് ഡയറക്ടര്‍, മുജീബ് ഇലാഫ്, മജീദ് പാലസ്തീന്‍, നജീബ് മടവൂര്‍ എന്നിവരും ചടങ്ങില്‍ പങ്കെടുത്തു. മുജീബ് പൂക്കോട്ടൂര്‍ അധ്യക്ഷ വഹിച്ചു. ഷംസു തുറക്കല്‍ നന്ദി പറഞ്ഞു.