Advertisment

മഹാരാഷ്ട്രയില്‍ ഓടുന്ന ട്രെയിനില്‍ നിന്ന് ട്രാക്കിലേക്ക് ചാടിയ എട്ട് യാത്രക്കാര്‍ക്ക് ദാരുണാന്ത്യം. യാത്രക്കാര്‍ ട്രാക്കിലേക്ക് ചാടിയത് ട്രെയിനില്‍ തീപിടിത്തമുണ്ടായെന്ന് തെറ്റിദ്ധരിച്ച്

പരന്ദ റെയില്‍വേ സ്റ്റേഷന് സമീപമാണ് അപകടം ഉണ്ടായത്. സംഭവത്തില്‍ എട്ടുപേര്‍ മരിച്ചതായും ഉദ്യോഗസ്ഥര്‍ അറിയിച്ചിട്ടുണ്ട്. 

New Update
hubli kottayam special train

മഹാരാഷ്ട്ര: മഹാരാഷ്ട്രയില്‍ ഓടുന്ന ട്രെയിനില്‍ നിന്ന് ട്രാക്കിലേക്ക് ചാടിയ എട്ട് യാത്രക്കാര്‍ക്ക് ദാരുണാന്ത്യം.  പുഷ്പക് ട്രെയിനില്‍ നിന്ന് പുക ഉയരുന്നത് കണ്ട് ട്രാക്കിലേക്ക് ചാടിയ യാത്രക്കാരാണ് അപകടത്തില്‍പ്പെട്ടത്. 

Advertisment

ട്രെയിനില്‍ തീപിടിത്തമുണ്ടായെന്ന് തെറ്റിദ്ധരിച്ചാണ് യാത്രക്കാര്‍ ട്രാക്കിലേക്ക് ചാടിയത്. ആ സമയം എതിര്‍ദിശയില്‍ വന്ന കര്‍ണാടക എക്സ്പ്രസ് ഇടിച്ചാണ് യാത്രക്കാര്‍ മരിച്ചത്. അപകടത്തില്‍ നിരവധി പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിട്ടുണ്ട്.


പരന്ദ റെയില്‍വേ സ്റ്റേഷന് സമീപമാണ് അപകടം ഉണ്ടായത്. സംഭവത്തില്‍ എട്ടുപേര്‍ മരിച്ചതായും ഉദ്യോഗസ്ഥര്‍ അറിയിച്ചിട്ടുണ്ട്. 


പുഷ്പക് എക്സ്പ്രസിലെ യാത്രക്കാര്‍ തീപിടിത്തമുണ്ടായെന്ന് കരുതി പാളത്തിലേക്ക് ചാടിയപ്പോഴാണ് അപകടം ഉണ്ടായതെന്നും, സംഭവത്തില്‍ റെയില്‍വേ അന്വേഷണത്തിന് ഇത്തരവിട്ടതായും ഉദ്യോഗസ്ഥര്‍ പറഞ്ഞു.


 

Advertisment