Advertisment

പാകിസ്ഥാനിലെ ഇസ്ലാമാബാദിലെ പൊലീസ് സ്റ്റേഷനില്‍ സ്ഫോടനം. ആര്‍ക്കും പരിക്കില്ല

പാകിസ്ഥാനിലെ ഇസ്ലാമാബാദിലെ പൊലീസ് സ്റ്റേഷനില്‍ സ്ഫോടനം ഉണ്ടായതായി റിപ്പോര്‍ട്ട്. സ്ഫോടനത്തില്‍ ആര്‍ക്കും പരിക്കില്ലെന്നാണ് പ്രാഥമിക നിഗമനം.

New Update
paksitan flag

ഇസ്ലാമാബാദ്: പാകിസ്ഥാനിലെ ഇസ്ലാമാബാദിലെ പൊലീസ് സ്റ്റേഷനില്‍ സ്ഫോടനം ഉണ്ടായതായി റിപ്പോര്‍ട്ട്. സ്ഫോടനത്തില്‍ ആര്‍ക്കും പരിക്കില്ലെന്നാണ് പ്രാഥമിക നിഗമനം.

Advertisment

 മതിലിന് സമീപം കണ്ടെത്തിയ ലോഹകഷ്ണങ്ങള്‍ പൊലീസ് ശേഖരിച്ചിട്ടുണ്ട്. ഇതുമായി ബന്ധപ്പെട്ട് കൂടുതല്‍ അന്വേഷണം നടക്കുകയാണ്. കാരണം ഇതുവരെ വ്യക്തമായിട്ടില്ല. 


2022 ലും  ഇതുപോലെ സംഭവം നടന്നിരുന്നു. അന്ന് ഇസ്ലാമാബാദിലെ പൊലീസ് സ്റ്റേഷനില്‍ ഉണ്ടായ ചാവേര്‍ ആക്രമണത്തില്‍ ഒരാള്‍ കൊല്ലപ്പെടുകയും നിരവധി പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. 


2024 ഡിസംബര്‍ 25 ന് പാകിസ്ഥാനിലെ ബന്നു, ഖൈബര്‍ പഖ്തൂണ്‍ഖ്വയില്‍ ഭീകരര്‍ നടത്തിയ ആക്രമണത്തില്‍ ഒരു പൊലീസ് ഉദ്യോഗസ്ഥന്‍ കൊല്ലപ്പെട്ടിരുന്നു.

നേരത്തെ, ഖൈബര്‍ പഖ്തുന്‍ഖുവയിലെ കാരക് മേഖലയില്‍ പോളിയോ കേന്ദ്രത്തില്‍ അജ്ഞാതരായ അക്രമികളുടെ ആക്രമണത്തില്‍ മറ്റൊരു പൊലീസ് ഉദ്യോഗസ്ഥനും കൊല്ലപ്പെട്ടിരുന്നു.


 2024 ഡിസംബര്‍ 2 ന് ഖൈബര്‍ പഖ്തൂണ്‍ഖ്വയിലെ ബന്നുവില്‍ മോട്ടോര്‍ ഷെല്‍ പൊട്ടിത്തെറിച്ച് മൂന്ന് കുട്ടികള്‍ കൊല്ലപ്പെട്ട സംഭവവും റിപ്പോര്‍ട്ട് ചെയ്തിരുന്നു.


 

Advertisment