സ്റ്റീവ് ജോബ്‌സിന്റെ ഭാര്യ ലോറീന്‍ പവല്‍ ജോബ്‌സ് മഹാകുംഭ മേളയില്‍ പങ്കെടുക്കാന്‍ ഇന്ത്യയിലെത്തി

ആപ്പിള്‍ സഹസ്ഥാപകനും ആദ്യത്തെ സിഇഒയുമായ അന്തരിച്ച സ്റ്റീവ് ജോബ്‌സിന്റെ ഭാര്യ ലോറീന്‍ പവല്‍ ജോബ്‌സ് മഹാകുംഭ മേളയില്‍ പങ്കെടുക്കാന്‍ ഇന്ത്യയിലെത്തി. 

New Update
steve jbs

ലഖ്നൗ: ആപ്പിള്‍ സഹസ്ഥാപകനും ആദ്യത്തെ സിഇഒയുമായ അന്തരിച്ച സ്റ്റീവ് ജോബ്‌സിന്റെ ഭാര്യ ലോറീന്‍ പവല്‍ ജോബ്‌സ് മഹാകുംഭ മേളയില്‍ പങ്കെടുക്കാന്‍ ഇന്ത്യയിലെത്തി. 

Advertisment

കുംഭമേളയില്‍ പങ്കെടുക്കാന്‍ പ്രയാഗ്രാജിലേക്ക് പോകുന്നതിന് മുമ്പ് വാരണാസിയിലെ കാശി വിശ്വനാഥ ക്ഷേത്രം സന്ദര്‍ശിച്ചു. നിരഞ്ജനി അഖാരയിലെ സ്വാമി കൈലാസാനന്ദ ഗിരിജി മഹാരാജിനൊപ്പമാണ് ലോറീന്‍ എത്തിയത്.


ഇന്ത്യന്‍ ശൈലിയില്‍ പിങ്ക് നിറത്തിലുള്ള സ്യൂട്ടും തലയില്‍ വെളുത്ത ദുപ്പട്ട യും ധരിച്ച് ലോറീന്‍ കാശി വിശ്വനാഥ ക്ഷേത്രത്തില്‍ ശ്രീകോവിലിന് പുറത്ത് നിന്ന് പ്രാര്‍ഥിച്ചു. 


ക്ഷേത്രത്തിന്റെ ആചാരങ്ങള്‍ പിന്തുടര്‍ന്നാണ് ലോറീന്‍ എത്തിയതെന്നും അഹിന്ദുവായതിനാല്‍ ശിവലിംഗത്തില്‍ തൊടാന്‍ കഴിയില്ലെന്നും  അതുകൊണ്ടാണ് ശിവലിംഗം പുറത്ത് നിന്ന് കാണ്ടെന്നും കൈലാസാനന്ദ് ഗിരി പറഞ്ഞു.


 

Advertisment