സ്റ്റോക്ക് ഹോം: വംശനാശഭീഷണി നേരിടുന്ന ചെന്നായ്ക്കളുടെ എണ്ണം പകുതിയോളം കുറയ്ക്കുകയെന്ന ലക്ഷ്യത്തോടെ സ്വീഡന്‍ ചെന്നായ വേട്ട ആരംഭിച്ചു.
സംരക്ഷണ ഗ്രൂപ്പുകള്‍ ഉന്നയിച്ച ആശങ്കകളും യൂറോപ്യന്‍ യൂണിയന്‍ നിയമത്തിന് കീഴിലുള്ള നിയമപരമായ വെല്ലുവിളികളും ഉണ്ടായിരുന്നിട്ടും അഞ്ച് ചെന്നായ കുടുംബങ്ങളെ കൊല്ലുന്നതിന് സര്‍ക്കാര്‍ അംഗീകാരം നല്‍കി.
യൂറോപ്പിന്റെ ചില ഭാഗങ്ങളില്‍ ചെന്നായകളുടെ എണ്ണം വര്‍ദ്ധിക്കുകയും കന്നുകാലികളെ ഭീഷണിപ്പെടുത്തുകയും ചെയ്യുന്നതിനാലാണ് യൂറോപ്യന്‍ കമ്മീഷന്‍ അതിന്റെ ആവാസ നിര്‍ദ്ദേശങ്ങളില്‍ മാറ്റങ്ങള്‍ പരിഗണിക്കുന്നത്.
ചെന്നായ്ക്കളെ 'സംരക്ഷിത' പദവിയിലേക്ക് തരംതാഴ്ത്തുന്നതിന് ബെര്‍ണ്‍ കണ്‍വെന്‍ഷന്‍ അടുത്തിടെ വോട്ട് ചെയ്തിരുന്നു.
2025 മാര്‍ച്ച് 7 മുതല്‍ ഈ നിര്‍ദ്ദേശം പ്രാബല്യത്തില്‍ വരുന്നതോടെ, ചെന്നായ്ക്കളെ കൊല്ലുന്നത് എളുപ്പമാക്കും.