തായ്‌പേയ് (തായ് വാന്‍) : തായ്വാന്‍ അതിര്‍ത്തിയില്‍ വീണ്ടും ചൈനയുടെ പ്രകോപനം. ചൈനീസ് സൈനിക വിമാനങ്ങളും കപ്പലുകളും തായ്വാന്‍ സമുദ്രാതിര്‍ത്തിയില്‍ റോന്തുചുറ്റുകയാണ്.
53 ചൈനീസ് സൈനിക വിമാനങ്ങളും 11 നാവിക കപ്പലുകളും എട്ട് ഔദ്യോഗിക കപ്പലുകളും തായ്വാന് സമീപം ഇന്ന് രാവിലെ ആറ് മണി വരെ (പ്രാദേശിക സമയം) പ്രവര്‍ത്തനം നടത്തിയതായി മന്ത്രാലയം കണ്ടെത്തി.
ചൈനയുടെ പ്രവര്‍ത്തികളില്‍ ആശങ്ക
53 സൈനിക വിമാനങ്ങളില്‍ 23 വിമാനങ്ങള്‍ തായ്വാന്‍ കടലിടുക്കിന്റെ വടക്ക്, തെക്കുപടിഞ്ഞാറ്, കിഴക്ക് വ്യോമാതിര്‍ത്തി കടന്ന് എയര്‍ ഡിഫന്‍സ് ഐഡന്റിഫിക്കേഷന്‍ സോണില്‍ പ്രവേശിച്ചതായും മന്ത്രാലയം വ്യക്തമാക്കി.
ചൊവ്വാഴ്ച 10 ചൈനീസ് സൈനിക വിമാനങ്ങള്‍, ഏഴ് നാവിക കപ്പലുകള്‍, മൂന്ന് ഔദ്യോഗിക കപ്പലുകള്‍ എന്നിവ തായ്വാനില്‍ കണ്ടെത്തിയിരുന്നു.
ചൈന സ്ഥിരമായ തായ്വാന് മുകളില്‍ അവകാശമുന്നയിക്കുന്ന സാഹചര്യത്തില്‍ ഇത്തരം പ്രവര്‍ത്തികള്‍ ആശങ്ക ഉയര്‍ത്തുന്നതാണെന്ന് തായ്വാന്‍ പറഞ്ഞു. പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് തയ്യാറെടുക്കുകയാണെന്നും തായ്വാന്‍ അറിയിച്ചു.