ആനകള്‍ മനുഷ്യരല്ലാത്തതിനാല്‍ നിയമപരമായി മനുഷ്യര്‍ക്കുള്ള അവകാശങ്ങള്‍ ആനകള്‍ക്കില്ലെന്നും യു എസ് കോടതി. മൃഗസ്നേഹി സംഘടനകള്‍ നല്‍കിയ ഹര്‍ജിയിലാണു കോടതിയുടെ പരാമര്‍ശം

മൃഗസ്നേഹി സംഘടന നല്‍കിയ ഹേബിയസ് കോര്‍പ്പസ് കോടതി തള്ളി. 

New Update
elephant thrissur

ന്യൂയോര്‍ക്ക്: ആനകള്‍ മനുഷ്യരല്ലാത്തതിനാല്‍ നിയമപരമായി മനുഷ്യര്‍ക്കുള്ള അവകാശങ്ങള്‍ ആനകള്‍ക്കില്ലെന്നും യു എസ് കോടതി.

Advertisment

കൊളറാഡോ മൃഗശാലയിലെ അഞ്ച് ആഫ്രിക്കന്‍ ആനകളെ വനത്തില്‍ തുറന്നുവിടണമെന്ന് ആവശ്യപ്പെട്ട് മൃഗസ്നേഹി സംഘടനകള്‍ നല്‍കിയ ഹര്‍ജിയിലാണു കൊളറാഡോ സുപ്രിം കോടതിയുടെ പരാമര്‍ശം.


മൃഗസ്നേഹി സംഘടന നല്‍കിയ ഹേബിയസ് കോര്‍പ്പസ് കോടതി തള്ളി. 

മിസ്സി, കിംബ, ലക്കി, ലൗലൗ, ജംബോ എന്നീ പേരുകളുള്ള ആനകളെ മൃഗശാലയില്‍ പാര്‍പ്പിക്കുന്നത് ഫലത്തില്‍ തടവിലാക്കിയതിനു തുല്യമെന്നും അവയ്ക്ക് സ്വതന്ത്രമായി ജീവിക്കാന്‍ അവകാശമുണ്ടെന്നും വാദിച്ചാണു മൃഗസ്നേഹി സംഘടന ദ നോണ്‍ഹ്യൂമന്‍ റൈറ്റ്സ് പ്രോജക്റ്റ് (എന്‍ആര്‍പി) കോടതിയെ സമീപിച്ചത്.


മൃഗശാലയിലെ തടവില്‍ ആനകള്‍ കടുത്ത മാനസിക സമ്മര്‍ദം നേരിടുന്നുണ്ടെന്നും ഇവര്‍ വാദിച്ചു. 


ഹേബിയസ് കോര്‍പ്പസ് ഏകകണ്ഠമായി തള്ളിയ ആറംഗ ബെഞ്ച് മൃഗങ്ങള്‍ വൈജ്ഞാനികമായും സാമൂഹികമായും മനഃശാസ്ത്രപരമായും എത്ര പരിഷ്‌കൃതരാണെങ്കിലും മനുഷ്യരല്ലെന്നു വ്യക്തമാക്കി. 


ആനകള്‍ക്ക് എല്ലാ വിധത്തിലുള്ള സംരക്ഷണവും ഉറപ്പാക്കുന്നുണ്ടെന്നും എന്‍ആര്‍പിയുടെ ഹര്‍ജിക്കു പിന്നില്‍ ഗൂഢതാത്പര്യങ്ങളുണ്ടെന്നും മൃഗശാലാ അധികൃതര്‍ പറഞ്ഞു.


 

Advertisment