വീരേന്ദ്ര സെവാഗും പങ്കാളിയായ ആര്‍തിയും തമ്മില്‍ വേര്‍പിരിയുന്നതായി റിപ്പോര്‍ട്ട്

ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ വെടിക്കെട്ട് ഓപ്പണര്‍ ബാറ്റ്സ്മാനായിരുന്ന വീരേന്ദ്ര സെവാഗും പങ്കാളിയായ ആര്‍തിയും തമ്മില്‍ വേര്‍പിരിയുന്നതായി അഭ്യൂഹം. 

New Update
sehwag

ന്യൂഡല്‍ഹി: ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ വെടിക്കെട്ട് ഓപ്പണര്‍ ബാറ്റ്സ്മാനായിരുന്ന വീരേന്ദ്ര സെവാഗും പങ്കാളിയായ ആര്‍തിയും തമ്മില്‍ വേര്‍പിരിയുന്നതായി അഭ്യൂഹം. 

Advertisment

2004 ഡിസംബറിലാണ് ഇരുവരും വിവാഹിതരായത്. ഇരുവരും തമ്മിലുള്ള ബന്ധത്തില്‍ ചില വിള്ളലുകള്‍ ഉണ്ടായതായാണ് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. 2007ല്‍ ജനിച്ച ആര്യവീര്‍, 2010ല്‍ ജനിച്ച വേദാന്ത് എന്നിവര്‍ ഇവരുടെ മക്കളാണ്.


മാസങ്ങളായി ഇരുവരും വേര്‍പിരിഞ്ഞാണ് താമസിക്കുന്നതെന്ന് ഹിന്ദുസ്ഥാന്‍ ടൈംസ് റിപ്പോര്‍ട്ട് ചെയ്യുന്നു. ഉടന്‍ ഡിവോഴ്സ് ഉണ്ടാകുമെന്നാണ്   പറയുന്നത്. പക്ഷേ ഇരുകൂട്ടരും ഈ വാര്‍ത്തയോട് ഇതുവരെയും പ്രതികരിച്ചിട്ടില്ല.

Advertisment