കുംഭമേളയില്‍  താരങ്ങള്‍ സജീവം. പ്രയാഗ്രാജിലെത്തി പുണ്യസ്‌നാനം നടത്തി വിജയ് ദേവരകൊണ്ട

പ്രയാഗ്രാജിലെത്തി പുണ്യസ്‌നാനം നടത്തി വിജയ് ദേവരകൊണ്ട. അമ്മ മാധവിയോടൊപ്പമാണ് താരം കുംഭമേളയില്‍ പങ്കെടുക്കാനെത്തിയത്.

New Update
vijay-deavarakonda

പ്രയാഗ്രാജിലെത്തി പുണ്യസ്‌നാനം നടത്തി വിജയ് ദേവരകൊണ്ട. അമ്മ മാധവിയോടൊപ്പമാണ് താരം കുംഭമേളയില്‍ പങ്കെടുക്കാനെത്തിയത്.

Advertisment

ചടങ്ങുകളുടെ ഭാഗമായി പ്രയാഗ്രാജിലെ ത്രിവേണി സംഗമത്തില്‍ സ്‌നാനം ചെയ്ത് അമ്മയോടൊപ്പം കൈക്കൂപ്പി നില്‍ക്കുന്ന ചിത്രങ്ങളാണ് സോഷ്യല്‍ മീഡിയയിലൂടെ പുറത്തുവന്നിരിക്കുന്നത്. വിഡി 12 ആണ് താരത്തിന്റെ പുറത്തിറങ്ങാന്‍ പോകുന്ന ഏറ്റവും പുതിയ ചിത്രം.


ഉത്തര്‍പ്രദേശിലെ പ്രയാഗ്രാജില്‍ നടക്കുന്ന കുംഭമേളയില്‍ പങ്കെടുക്കാനായി കോടിക്കണക്കിനാളുകളാണ് എത്തിക്കൊണ്ടിരിക്കുന്നത്. ഇതില്‍ നിരവധി രാഷ്ട്രീയ നേതാക്കളും, സെലിബ്രിറ്റികളും ഉള്‍പ്പെടുന്നു. താരങ്ങളായ ജയസൂര്യ, സംയുക്ത, അമിതാഭ് ബച്ചന്‍ തുടങ്ങിയ നിരവധി താരങ്ങള്‍ ചടങ്ങില്‍ പങ്കെടുക്കുന്നതിന്റെ ചിത്രങ്ങള്‍ സാമൂഹികമാധ്യമങ്ങളിലൂടെ പങ്കുവെച്ചിരുന്നു.