Advertisment

മക്കരപ്പറമ്പ അമ്പലപ്പടി പ്രദേശത്തെ മുടങ്ങിയ കുടിവെള്ള പ്രശ്‌നം പരിഹരിക്കണം: വെല്‍ഫെയര്‍ പാര്‍ട്ടി

മക്കരപ്പറമ്പ അമ്പലപ്പടി പ്രദേശത്തെ മുടങ്ങിയ കുടിവെള്ള പ്രശ്‌നം പരിഹരിക്കണമെന്നാവശ്യപ്പെട്ട് വെല്‍ഫെയര്‍ പാര്‍ട്ടി മക്കരപ്പറമ്പ് യൂണിറ്റ് ഗ്രാമപഞ്ചായത്ത് പ്രസിഡണ്ടിന് പരാതി നല്‍കി.

New Update
kudivelllam

മലപ്പുറം: മക്കരപ്പറമ്പ അമ്പലപ്പടി പ്രദേശത്തെ മുടങ്ങിയ കുടിവെള്ള പ്രശ്‌നം പരിഹരിക്കണമെന്നാവശ്യപ്പെട്ട് വെല്‍ഫെയര്‍ പാര്‍ട്ടി മക്കരപ്പറമ്പ് യൂണിറ്റ് ഗ്രാമപഞ്ചായത്ത് പ്രസിഡണ്ടിന് പരാതി നല്‍കി. ഈ മേഖലയിലെ നൂറുകണക്കിന് കുടുംബങ്ങള്‍ ദിവസേന കുടിവെള്ളം ലഭിക്കുന്നതില്‍ കടുത്ത ബുദ്ധിമുട്ടാണ് അനുഭവിക്കുന്നത്. കുടിവെള്ള പദ്ധതി മുടങ്ങിയിട്ടും അത് വേഗത്തില്‍ പരിഹരിക്കുന്നതിനു വേണ്ട ശ്രദ്ധ ഉണ്ടായിട്ടില്ലെന്ന് നാട്ടുകാര്‍ പറഞ്ഞു. കുടിവെള്ള പ്രശ്‌നം പരിഹരിക്കുന്നതിന് പഞ്ചായത്ത് ഇടപെടുന്നുണ്ട് എന്ന് അറിയിച്ചു.

Advertisment

 രണ്ടുതവണ മോട്ടോര്‍ മാറ്റിവെച്ച് ശ്രമം നടത്തിയിട്ടും പരിഹരിക്കാന്‍ കഴിഞ്ഞിട്ടില്ല എന്നും എവിടെയാണ് ലീക്ക് എന്ന് കണ്ടെത്താനുള്ള ശ്രമത്തില്‍ ആണെന്നും പഞ്ചായത്ത് പ്രസിഡണ്ട് ഷിബിലി ചോലക്കല്‍ , പന്ത്രണ്ടാം വാര്‍ഡ് മെമ്പര്‍ സുഹറാബി കാവുങ്ങല്‍ എന്നിവര്‍ അറിയിച്ചു. 

യൂണിറ്റ് പ്രസിഡണ്ട് റഷീദ് കൊന്നോല പരാതി കൈമാറി. ആരിഫ് ചുണ്ടയില്‍, ഫാറൂഖ് കെപി, ആറാം വാര്‍ഡ് മെമ്പര്‍ പട്ടാക്കല്‍ കുഞ്ഞുട്ടി, സി എച്ച് ഷഹീദലി, ആസാദ് സിപി എന്നിവരും ചേര്‍ന്നാണ് പരാതി കൈമാറിയത്.

Advertisment