Advertisment

സംഘപരിവാര്‍ ശ്രമം ഇന്ത്യയെ കലാപഭൂമിയാക്കല്‍ : വെല്‍ഫെയര്‍ പാര്‍ട്ടി

ആരാധനാലയങ്ങള്‍ക്ക് നേരെ അവകാശവാദം ഉന്നയിച്ചുകൊണ്ട് കോടതിയെ മറയാക്കി സംഘപരിവാര്‍ നേതൃത്വത്തില്‍ നടത്തിക്കൊണ്ടിരിക്കുന്ന ഭരണകൂട ഭീകരത അവസാനിപ്പിച്ചില്ലെങ്കില്‍ ഇന്ത്യ വീണ്ടും കലാപ ഭൂമിയായേക്കും എന്ന് വെല്‍ഫെയര്‍ പാര്‍ട്ടി ജില്ലാ പ്രസിഡണ്ട് കെ.എച്ച്. സദക്കത്ത്. 

New Update
WELFARE PARTY

കൊച്ചി: ആരാധനാലയങ്ങള്‍ക്ക് നേരെ അവകാശവാദം ഉന്നയിച്ചുകൊണ്ട് കോടതിയെ മറയാക്കി സംഘപരിവാര്‍ നേതൃത്വത്തില്‍ നടത്തിക്കൊണ്ടിരിക്കുന്ന ഭരണകൂട ഭീകരത അവസാനിപ്പിച്ചില്ലെങ്കില്‍ ഇന്ത്യ വീണ്ടും കലാപ ഭൂമിയായേക്കും എന്ന് വെല്‍ഫെയര്‍ പാര്‍ട്ടി ജില്ലാ പ്രസിഡണ്ട് കെ.എച്ച്. സദക്കത്ത്. 

Advertisment

മതം നോക്കി വെടിവെച്ചു കൊല്ലുന്ന സംഘപരിവാര്‍ - ഭരണകൂട ഭീകരതയ്‌ക്കെതിരെ വെല്‍ഫെയര്‍ പാര്‍ട്ടി എറണാകുളം ജില്ലാ കമ്മിറ്റി കച്ചേരിപ്പടിയില്‍ സംഘടിപ്പിച്ച പ്രതിഷേധ പ്രകടനം ഉദ്ഘാടനം ചെയ്തുകൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം. 

ഉത്തര്‍പ്രദേശ് സംഭലിലെ ഷാഹി മസ്ജിദില്‍ സംഘപരിവാറിന്റെ നേതൃത്വത്തില്‍ അഭിഭാഷക കമ്മീഷണര്‍ നടത്തിയ സര്‍വ്വേക്ക് എതിരെ പ്രതിഷേധിച്ച ചെറുപ്പക്കാരെ പൊലീസ് വെടിവെച്ചു കൊന്നത് അങ്ങേയറ്റം ഭീതിതമാണ്. ഇത്തരം വിഷയങ്ങളില്‍ ഉത്തരവ് പ്രസ്താവിക്കുന്നതിന് മുമ്പ് എതിര്‍പക്ഷത്തുള്ളവരെ കേള്‍ക്കണമെന്ന അടിസ്ഥാനപരമായ നിയമവ്യവസ്ഥ പോലും കോടതികള്‍ പാലിക്കുന്നില്ല എന്നുള്ളത് അത്യന്തം ദുരൂഹമാണ്.

 1991ലെ ആരാധനാലയ നിയമത്തെ നോക്കുകുത്തിയാക്കി മുസ്ലിം മത വിഭാഗത്തില്‍ പെട്ടവരുടെ ആരാധനാലയങ്ങളെ തകര്‍ക്കുവാനും സാംസ്‌കാരികമായി ഇല്ലായ്മ ചെയ്യാനുമാണ് സംഘപരിവാര്‍ ശ്രമിക്കുന്നത്. പോലീസ് വെടിവെച്ചു കൊന്ന സാധാരണക്കാരായ ചെറുപ്പക്കാരുടെ കുടുംബങ്ങള്‍ക്ക് അര്‍ഹമായ നഷ്ടപരിഹാരം നല്‍കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. 

വെല്‍ഫെയര്‍ പാര്‍ട്ടി ജില്ലാ ജനറല്‍ സെക്രട്ടറി ഷംസുദ്ദീന്‍ എടയാര്‍, ട്രഷറര്‍ കെ.എ. സദീഖ്, വൈസ് പ്രസിഡന്റ് അസൂറ ടീച്ചര്‍, സെക്രട്ടറി ആബിദ വൈപ്പിന്‍, എറണാകുളം മണ്ഡലം പ്രസിഡന്റ് വി.കെ. അലി തുടങ്ങിയവര്‍ പങ്കെടുത്തു സംസാരിച്ചു.


ഫോട്ടോ കാപ്ഷന്‍: വെല്‍ഫെയര്‍ പാര്‍ട്ടി എറണാകുളം ജില്ല കമ്മിറ്റി കച്ചേരിപ്പടിയില്‍ സംഘടിപ്പിച്ച പ്രതിഷേധ പ്രകടനം 

 

Advertisment