ലാ ​ലി​ഗ ക്ല​ബ് വ​ല​ന്‍​സി​യ​യു​ടെ അ​ര്‍​ജ​ന്‍റീ​ന താ​രം എ​സി​ക്വ​ല്‍ ഗ​രാ​യി​ക്ക് കൊ​റോ​ണ സ്ഥി​രീ​ക​രി​ച്ചു

സ്പോര്‍ട്സ് ഡസ്ക്
Monday, March 16, 2020

മാ​ഡ്രി​ഡ്: ലാ ​ലി​ഗ ക്ല​ബ് വ​ല​ന്‍​സി​യ​യു​ടെ അ​ര്‍​ജ​ന്‍റീ​ന താ​രം എ​സി​ക്വ​ല്‍ ഗ​രാ​യി​ക്ക് കൊ​റോ​ണ വൈ​റ​സ് ബാ​ധ സ്ഥി​രീ​ക​രി​ച്ചു. കൊ​റോ​ണ പ​രി​ശോ​ധ​നാ ഫ​ല​ങ്ങ​ള്‍ പോ​സി​റ്റീ​വാ​ണെ​ന്ന് താ​രം ഇ​ന്‍​സ്റ്റാ​ഗ്രാം പോ​സ്റ്റി​ല്‍ അ​റി​യി​ച്ചു.

ആ​രോ​ഗ്യ വ​കു​പ്പ് അ​ധി​കൃ​ത​രു​ടെ നി​ര്‍​ദേ​ശ​മ​നു​സ​രി​ച്ച്‌ ഐ​സൊ​ലേ​ഷ​നി​ല്‍ ക​ഴി​യു​ന്ന ഗ​രാ​രി​യു​ടെ ആ​രോ​ഗ്യ​നി​ല തൃ​പ്തി​ക​ര​മാ​ണെ​ന്നാ​ണ് വി​വ​രം.

സ്പാ​നി​ഷ് ലീ​ഗി​ല്‍ കൊ​റോ​ണ രോ​ഗം സ്ഥി​രീ​ക​രി​ക്കു​ന്ന ആ​ദ്യ താ​ര​മാ​ണ് 33-കാ​ര​നാ​യ ഗ​രാ​യി. കാ​ല്‍​മു​ട്ടി​നേ​റ്റ പ​രി​ക്കി​നെ തു​ട​ര്‍​ന്ന് ഫെ​ബ്രു​വ​രി മു​ത​ല്‍ ചി​കി​ത്സ​യി​ലാ​ണ്. അ​തേ​സ​മ​യം, വ​ല​ന്‍​സി​യ​യു​ടെ മ​റ്റ് അ​ഞ്ചു താ​ര​ങ്ങ​ള്‍ കൂ​ടി നി​രീ​ക്ഷ​ണ​ത്തി​ലാ​ണെ​ന്നും റി​പ്പോ​ര്‍​ട്ടു​ക​ളു​ണ്ട്.

×