Advertisment

പാരിപ്പള്ളി മെഡി.കോളേജിൽ പ്രതിസന്ധി, വേണ്ടത്ര നഴ്സുമാരില്ല: ശാസ്ത്ര ക്രിയകൾ മാറ്റിവെക്കേണ്ടിവരുന്നു

author-image
Charlie
New Update

publive-image

Advertisment

കൊല്ലം: വേണ്ടത്ര നഴ്സുമാർ ഇല്ലാത്തതിനാൽ പാരിപള്ളി സർക്കാർ മെഡിക്കൽ കോളേജ് പ്രവർത്തനം പ്രതിസന്ധിയിൽ. കഴിഞ്ഞദിവസങ്ങളിൽ ശസ്ത്രക്രിയകൾ മാറ്റിവെക്കേണ്ട സാഹചര്യമുണ്ടായി. കിടത്തിച്ചികിത്സ അർഹിക്കുന്ന രോഗികളെ പ്രവേശിപ്പിക്കാനാകുന്നില്ല. 2017-ൽ പാരിപ്പള്ളി ഗവ.മെഡിക്കൽ കോളേജ് തുടങ്ങുമ്പോൾ നഴ്സുമാരുടെ 240 തസ്തികയാണ് ആവ ശ്യപ്പെട്ടിരുന്നത്.

സർക്കാർ അനുവദിച്ചതാകട്ടെ 120 മാത്രം. അന്ന് സർജിക്കൽ, മെഡിക്കൽ ഐ.സി.യു.കൾ മാത്രമേ ഉണ്ടായി രുന്നുള്ളൂ. കോവിഡിനുശേഷം ആശുപത്രിയുടെ പ്രവർത്തനം കൂടുതൽ വിപുലമായി. പനി ഐ.സി.യു., കോവിഡ് പ്രത്യേക ഐ.സി.യു. എന്നിവ തുടങ്ങി. കാർ ഡിയോളജി, ന്യൂറോളജി വകുപ്പുകൾ വന്നു. കാർഡിയോളജി വിഭാഗത്തിലെ രോഗികളെക്കൂടി ഇപ്പോൾ സർജിക്കൽ ഐ.സി.യു.വിൽ പ്രവേശിപ്പിക്കുന്നുണ്ട്. രോഗികളുടെ എണ്ണവും കോവിഡിനുശേഷം കൂടി. നിലവിൽ വാർഡുകളെല്ലാം നിറഞ്ഞനിലയിലാണ്.

40 രോഗികൾക്ക് ഒരു നഴ്സ് മാത്രമാണ് ഇപ്പോഴുള്ളത്. പത്ത് രോഗികൾക്ക് ഒരു നഴ്സിന്റെ സേവനം ലഭിക്കണമെന്നാണ് വ്യവസ്ഥ. നിലവിൽ 120 സ്ഥിരം നഴ്സുമാരും 40 താത്കാലിക നഴ്സുമാരുമാണുള്ളത്. വിവിധ ഷിഫ്റ്റുകളിലായി ഇവരെ ക്രമീകരിക്കാ നാകാത്ത സാഹചര്യമാണ്. നഴ്സുമാരിൽ പ്രസവാവധി ഉൾപ്പെടെ വിവിധ അവ ധികളിലുള്ളവരുമുണ്ട്.

മെഡിക്കൽ കൗൺസിൽ ഓഫ് ഇന്ത്യയുടെ പ്രതിനി ധികൾ പരിശോധനയ്ക്കെ ത്തിയ സമയത്ത് കോന്നി മെഡിക്കൽ കോളേജിൽനിന്നടക്കം വർക്കിങ് അറേഞ്ച്മെ ന്റിൽ നഴ്സുമാരെ നിയോഗിച്ചിരുന്നു.

എന്നാൽ, ഒന്നര യാഴ്ചമുമ്പ് കോന്നി മെഡിക്കൽ കോളേജിൽനിന്നുവന്ന 20 നഴ്സുമാർ തിരിച്ചുപോയി. ഇതോടെ പാരിപ്പള്ളി മെഡിക്കൽ കോളേജ് പ്രവർത്തനം കൂടുതൽ അവതാളത്തിലായി. ആലപ്പുഴ മെഡിക്കൽ കോളേജിൽ 1,100 സ്റ്റാഫ് നഴ്സുമാരുണ്ട്. തിരുവനന്തപുരത്താണെങ്കിൽ രണ്ടാ യിരത്തിലേറെയും. നഴ്സുമാരുടെ എണ്ണം 240ആക്കി ഉയർത്തിയാലേ ദൈനംദിന പ്രവർത്തനങ്ങൾ നടത്തി ക്കൊണ്ടു പോകാനാകൂവെന്ന സ്ഥിതിയാണ് പാരിപ്പള്ളി മെഡി.കോളേജ്.

Advertisment