പുത്തൻ ടോയ്ലറ്റിന്റെ ‘ചാരിത്രം’ പണിക്കാർ കവർന്നെടുത്തു ! ഇതു രണ്ടാം തവണയാണ് നിങ്ങളുടെ കാര്യസാധ്യം ഞാൻ കഴുകുന്നത്; വീട്ടില്‍ പണിക്കെത്തിയവര്‍ പുതിയ ടോയ്‌ലെറ്റ് ഉപയോഗിച്ചതില്‍ അരിശം തീരാതെ യുവതിയുടെ കുറിപ്പ് !

ഇന്‍റര്‍നാഷണല്‍ ഡസ്ക്
Friday, December 11, 2020

വീടു പണിക്കെത്തിയ ജോലിക്കാർ പുത്തൻ ടോയ്ലറ്റ് ഉപയോഗിച്ചതിനെതിരെ വീട്ടമ്മ രംഗത്ത്. അരിശം തീരാതെ വീട്ടമ്മ കുറിപ്പ് ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്യുകയും ചെയ്തു. തന്റെ പുത്തൻ ടോയ്ലറ്റിന്റെ ചാരിത്രം കവർന്നെടുത്തുവെന്നാണ് വീട്ടമ്മ കുറിപ്പിൽ ആരോപിക്കുന്നത്. ഓസ്ട്രേലിയയിലെ സതർലാൻഡ് ഷെയറിലെ നാദിയ എന്ന വീട്ടമ്മയുടെ കുറിപ്പാണ് വൈറലായിരിക്കുന്നത്.

നാദിയയുടെ വീട്ടിൽ കുറച്ച് നിർമാണ ജോലികൾ ബാക്കിയുണ്ടായിരുന്നു. ഇതിനായി പണിക്കാരെ വിളിച്ചു. ഇവർക്കായി പ്രത്യേകം ടോയ്ലറ്റ് പുറത്ത് സജ്ജമാക്കുകയും ചെയ്തു. എന്നാൽ, പണിക്കാരിൽ ആരോ ചിലർ പുറത്തെ ടോയ്ലറ്റിന് പകരം അകത്തെ പുതിയ ടോയ്ലറ്റിൽ കാര്യം സാധിച്ചു. ടോയ്ലറ്റിലെ ‘അവശേഷിച്ച’ തെളിവോടെ തന്നെ വീട്ടമ്മ ഇത് കണ്ടുപിടിച്ചു. പിന്നാലെ രണ്ടുതവണ കഴുകി വൃത്തിയാക്കി.

പ്രിയപ്പെട്ട പണിക്കാരെ, ഈ വീട്ടിനുള്ളിലെ ടോയ്ലറ്റ് നിങ്ങളുടെ ഉപയോഗത്തിനുള്ളതല്ല. നിങ്ങൾക്കായി പുറത്ത് സജ്ജീകരിച്ച ടോയിലറ്റിനായി ഞാൻ പണം കൊടുക്കുന്നുണ്ട്. ഈ ചെയ്തത് ക്രിമിനൽ നടപടിയാണ്. എന്റെ ടോയ്ലറ്റിന്റെ ചാരിത്രം നശിപ്പിച്ചുവെന്ന് മാത്രമല്ല, പുതിയ സീലുകളെല്ലാം ഇളക്കി, പലതവണ ഇത് ഉപയോഗിച്ചു- വീട്ടമ്മ കുറിച്ചു.

ടോയ്ലറ്റിന് മുകളിൽ കൈകൊണ്ട് എഴുതി പതിച്ച പോസ്റ്ററിലാണ് വീട്ടമ്മ കാര്യങ്ങൾ വിശദീകരിക്കുന്നത്. പിന്നീട് ഈ പോസ്റ്ററിന്റെ ചിത്രങ്ങൾ ഫേസ്ബുക്കിലും പോസ്റ്റ് ചെയ്തു. ഇതു രണ്ടാം തവണയാണ് നിങ്ങളുടെ കാര്യസാധ്യം ഞാൻ കഴുകുന്നത്. ഇത് ക്രിമിനൽ നടപടിയാണ്. ദയവായി ഇത് ആവർത്തിക്കരുത്- വീട്ടമ്മ അഭ്യർത്ഥിച്ചു.

ഫേസ്ബുക്കിലെ കുറിപ്പ് വായിച്ച ഒട്ടേറെ പേർ നാദിയയെ പിന്തുണച്ച് രംഗത്തെത്തി. പണിക്കാർ വീട്ടിനുള്ളിൽ ടോയ്ലറ്റ് ഉപയോഗിച്ചെങ്കിൽ, കുറഞ്ഞ പക്ഷം അതു കഴുകി വൃത്തിയാക്കുകയെങ്കിലും ചെയ്യേണ്ടിയിരുന്നുവെന്നും ഫേസ്ബുക്ക് ഉപയോക്താക്കൾ കമന്റ് ചെയ്തു.

×