Advertisment

പ്രേക്ഷകര്‍ കാത്തിരിക്കുന്ന ചൊവ്വാഴ്‍ചയുടെ മേക്കിംഗ് വീഡിയോ പുറത്തുവിട്ട് അണിയറ പ്രവർത്തകർ

ചൊവ്വാഴ്‍ചയിലെ ഗാനങ്ങള്‍ ഹിറ്റാണ്. അതിനാല്‍ പ്രേക്ഷക പ്രതീക്ഷയുള്ളതാണ് ചൊവ്വാഴ്‍ച.  പ്രേക്ഷകര്‍ കാത്തിരിക്കുന്ന ചൊവ്വാഴ്‍ചയുടെ മേക്കിംഗ് വീഡിയോ പുറത്തുവിട്ടിരിക്കുകയാണ്.

author-image
ആനി എസ് ആർ
Nov 16, 2023 15:46 IST
New Update
tyuiuytrertyuytreawrtyuter

സംവിധായകൻ അജയ് ഭൂപതിയുടെ പുതിയ ചിത്രമാണ് ചൊവ്വാഴ്‍ച. ചൊവ്വാഴ്‍ചയിലെ ഗാനങ്ങള്‍ ഹിറ്റാണ്. അതിനാല്‍ പ്രേക്ഷക പ്രതീക്ഷയുള്ളതാണ് ചൊവ്വാഴ്‍ച.  പ്രേക്ഷകര്‍ കാത്തിരിക്കുന്ന ചൊവ്വാഴ്‍ചയുടെ മേക്കിംഗ് വീഡിയോ പുറത്തുവിട്ടിരിക്കുകയാണ്.

Advertisment

കാന്താര ഫെയിം അജനീഷ് ലോക്‌നാഥിന്റെ സംഗീതത്തില്‍ സന്തോഷ് വർമയുടെ വരികള്‍ മെറിൻ ഗ്രിഗറി ആലപിച്ച 'നീയേയുള്ളു എന്നുമെൻ' എന്ന ഗാനം അടുത്തിടെ ശ്രദ്ധയാകര്‍ഷിച്ചിരുന്നു. പായൽ രാജ്‍പുത്തിനെ കൂടാതെ പുതിയ ചിത്രത്തില്‍ ചൈതന്യ കൃഷ്‍ണ, അജയ് ഘോഷ്, ലക്ഷ്‍മൺ തുടങ്ങി നിരവധി താരങ്ങളും പ്രധാന കഥാപാത്രങ്ങളാവുന്നു. ഛായാഗ്രാഹണം നിര്‍വഹിക്കുന്നത് ദാശരധി ശിവേന്ദ്രയാണ്. ചൊവ്വാഴ്‍ച എന്ന പാൻ ഇന്ത്യൻ ചിത്രം നവംബർ 17ന് റിലീസാകും.

നിര്‍മാണത്തില്‍ സ്വാതി റെഡ്ഡി ഗുണുപതിക്കൊപ്പം സുരേഷ് വർമ, എം അജയ് ഭൂപതി എന്നിവരും പങ്കാളിയാകുന്നു. അജയ് ഭൂപതിയുടെ പുതിയ ചിത്രത്തിന്റെ ബാനര്‍ മുദ്ര മീഡിയ വർക്ക്‌സ്, എ ക്രിയേറ്റീവ് വർക്സ് എന്നിവയാണ്. കലാസംവിധാനം മോഹൻ തല്ലൂരിയാണ്. ചൊവ്വാഴ്‍ച ഒരു ഹൊറര്‍ ചിത്രമാണ്

കണ്ണിലെ ഭയമെന്ന ടാഗ്‍ലൈനില്‍ എത്തിയ ടീസറിൽ ഗ്രാമീണരുടെ കണ്ണുകളിലെ ഭയത്തിന്റെ തകർപ്പൻ ദൃശ്യങ്ങളാൽ അനാവരണം ചെയ്‍തിരുന്നു. അജനീഷ് ലോക്‌നാഥിന്റെ പശ്ചാത്തല സംഗീതം തന്നെയാണ് പ്രധാന ഹൈലൈറ്റ് എന്നാണ് റിപ്പോര്‍ട്ട്. സൗണ്ട് ഡിസൈനർ രാജ കൃഷ്‍ണൻ. കൊറിയോഗ്രാഫർ ഭാനുവും ചൊവ്വാഴ്‍ച എന്ന ചിത്രത്തിന്റ പ്രൊഡക്ഷൻ ഡിസൈനർ രഘു കുൽക്കർണി, കോസ്റ്റ്യൂം ഡിസൈനർ മുദാസർ മുഹമ്മദ്, എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസർ സായികുമാർ യാദവില്ലി, ഫൈറ്റ് മാസ്റ്റർ റിയൽ സതീഷ്, പൃഥ്വി, തിരക്കഥ അജയ് ഭൂപതി പിആർഒ പി ശിവപ്രസാദ്, പുലകം ചിന്നരായ, ഡിജിറ്റൽ മാർക്കറ്റിങ് ട്രെൻഡി ടോളി(തനയ് സൂര്യ), ടോക്ക് സ്‍കൂപ്പ് എന്നിവരാണ്.

#ajay-bhupathi-chovvazhcha-making-video-out
Advertisment