യുവസംവിധായകന്‍ അക്ഷയ് അജിത്തിന്‍റെ പുതിയ ഗാനം

റിലീസിനൊരുങ്ങുന്ന 'കേരളാ എക്സ്പ്രസ്സ്' എന്ന ചിത്രത്തിന്‍റെ സംവിധായകനാണ് അക്ഷയ് അജിത്ത്.മലയാളികള്‍ നെഞ്ചിലേറ്റിയ ഒട്ടേറെ ഗാനങ്ങള്‍ അക്ഷയ് അജിത്ത് കവര്‍ സോങ്ങുകള്‍ ഒരുക്കിയിട്ടുണ്ട്.

New Update
wergtyhujkl;p

പാലക്കാട് :ഹൃദയഹാരിയായ ഒട്ടേറെ കവര്‍ സോങ്ങുകള്‍ സംഗീതപ്രേമികള്‍ക്ക് സമ്മാനിച്ച യുവസംവിധായകന്‍ അക്ഷയ് അജിത്ത് പാടി അഭിനയിച്ച പുതിയ ഗാനം ശ്രദ്ധേയമാകുന്നു. 'ഒരു പൂവിനെ നിശാ ശലഭം' എന്ന് തുടങ്ങുന്ന ഗാനമാണ് അക്ഷയ് പാടിയിരിക്കുന്നത്.ഈ ഗാനം  'മീനത്തില്‍ താലികെട്ട്' എന്ന ചിത്രത്തിൽ ഗാന ഗന്ധർവ്വൻ കെ.ജെ.യേശുദാസ് ആലപിച്ചതാണ്.

Advertisment

 റിലീസിനൊരുങ്ങുന്ന 'കേരളാ എക്സ്പ്രസ്സ്' എന്ന ചിത്രത്തിന്‍റെ സംവിധായകനാണ് അക്ഷയ് അജിത്ത്.മലയാളികള്‍ നെഞ്ചിലേറ്റിയ ഒട്ടേറെ ഗാനങ്ങള്‍ അക്ഷയ് അജിത്ത് കവര്‍ സോങ്ങുകള്‍ ഒരുക്കിയിട്ടുണ്ട്. പുതിയ ഗാനത്തില്‍ അക്ഷയ് അജിത്തും അക്ഷര നായരുമാണ് അഭിനയിക്കുന്നത്.സന്ദീപാണ് ഗിറ്റാര്‍ ഒരുക്കിയിട്ടുള്ളത്.നിധിന്‍ കൂട്ടുങ്കല്‍, വിനീഷ് മണി, രഞ്ജിത്ത് ദാമോദര്‍, സതീഷ് മേക്കോവര്‍,മാളു കെ പി എന്നിവരാണ് ഈ ഗാനത്തിന്‍റെ പിന്നണിയില്‍ പ്രവര്‍ത്തിച്ചിട്ടുള്ളത്.

akshy ajith new song
Advertisment