Advertisment

സിബിഎസ്ഇ ബോർഡ് പരീക്ഷ റജിസ്റ്റർ ചെയ്യാനുള്ള സമയപരിധി 25 വരെ നീട്ടി

തുടർന്നു 4 ദിവസം വരെ ഫീസ് അടയ്ക്കാനുള്ള അവസരമുണ്ട്. പിഴയോടു കൂടി 26 മുതൽ 29 വരെയും അപേക്ഷിക്കാം.

New Update
dfdghjhjxcvfgn

ഡൽഹി ∙ സിബിഎസ്ഇയുടെ 2024–05 അധ്യയന വർഷത്തെ ബോർഡ് പരീക്ഷയ്ക്കു വേണ്ടി 9,11 ക്ലാസ് വിദ്യാർഥികൾക്കു റജിസ്റ്റർ ചെയ്യാനുള്ള സമയപരിധി 25 വരെ നീട്ടി. പിഴ കൂടാതെ 25 വരെ അപേക്ഷ സമർപ്പിക്കാം.

തുടർന്നു 4 ദിവസം വരെ ഫീസ് അടയ്ക്കാനുള്ള അവസരമുണ്ട്. പിഴയോടു കൂടി 26 മുതൽ 29 വരെയും അപേക്ഷിക്കാം. പിഴയില്ലാതെ റജിസ്റ്റർ ചെയ്യാനുള്ള സമയം 12ന് അവസാനിക്കുമെന്നായിരുന്നു നേരത്തേ അറിയിച്ചിരുന്നത്. 

തീയതി നീട്ടണമെന്ന ആവശ്യം പലയിടത്തുനിന്ന് ഉയർന്നതിനാലാണു തീരുമാനമെന്ന് അധികൃതർ വ്യക്തമാക്കി. അതേസമയം, ഇപ്പോൾ തിരഞ്ഞെടുക്കുന്ന പരീക്ഷാ വിഷയങ്ങളിൽ മാറ്റം വരുത്താൻ സാധിക്കില്ലെന്നു സിബിഎസ്ഇ അറിയിച്ചു.

cbse-extends-registration-deadline
Advertisment