സെൻട്രൽ ടീച്ചേഴ്സ് എലിജിബിലിറ്റി ടെസ്റ്റിന് (C-TET) അപേക്ഷ ക്ഷണിച്ചു

2024 ജനുവരി 21-നാണ് പരീക്ഷ നടക്കുക. കേരളത്തിൽ തിരുവനന്തപുരം, എറണാകുളം, കോഴിക്കോട് എന്നിവിടങ്ങളിലാണ് പരീക്ഷാ കേന്ദ്രങ്ങൾ.

New Update
sdfghjdfghjkdfghjfghj

എട്ടാംക്ലാസ് വരെയുള്ള സ്കൂൾ അധ്യാപക യോഗ്യത നിർണയത്തിനായി സെൻട്രൽ ബോർഡ് ഓഫ് സെക്കൻഡറി എജുക്കേഷൻ (CBSE) നടത്തുന്ന സെൻട്രൽ ടീച്ചേഴ്സ് എലിജിബിലിറ്റി ടെസ്റ്റിന് (C-TET) അപേക്ഷ ക്ഷണിച്ചു. 2024 ജനുവരി 21-നാണ് പരീക്ഷ നടക്കുക. കേരളത്തിൽ തിരുവനന്തപുരം, എറണാകുളം, കോഴിക്കോട് എന്നിവിടങ്ങളിലാണ് പരീക്ഷാ കേന്ദ്രങ്ങൾ.

Advertisment

പരീക്ഷ: രണ്ടര മണിക്കുറാണ് പരീക്ഷാ സമയം. രണ്ട് പേപ്പറുകളായാണ് പരീക്ഷ നടത്തുക. രാവിലെ നടക്കുന്ന പേപ്പർ- II പരീക്ഷയിൽ ആറുമുതൽ ഏട്ടാംക്ലാസുവരെയുള്ള അധ്യാപനത്തിന് അപേക്ഷിച്ചവർക്കും ഉച്ചയ്ക്കുശേഷം പേപ്പർ-I ൽ ഒന്നുമുതൽ അഞ്ചാംക്ലാസുവരെയുള്ള അധ്യാപനത്തിന് അപേക്ഷിച്ചവർക്കും പരീക്ഷ എഴുതാം. രണ്ട് പേപ്പറിലേക്കും അപേക്ഷിക്കുന്നവർ രണ്ട് പരീക്ഷയും എഴുതിയിരിക്കണം.

അപേക്ഷാ ഫീസ്: ജനറൽ, ഒ.ബി.സി. വിഭാഗങ്ങൾക്ക് ഒരു പേപ്പറിന് 1000 രൂപയും രണ്ട് പേപ്പറിന് 1200 രൂപയും ഭിന്നശേഷി/എസ്.സി./എസ്.ടി. വിഭാഗങ്ങൾക്ക് ഒരു പേപ്പറിന് 500 രൂപയും രണ്ട് പേപ്പറിന് 600 രൂപയുമാണ് അപേക്ഷാ ഫീസ്. യോഗ്യത ഉൾപ്പെടെ വിശദവിവരങ്ങൾക്കും അപേക്ഷിക്കുന്നതിനും www.ctet.nic.in എന്ന വെബ്‌സൈറ്റ് സന്ദർശിക്കുക. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി: നവംബർ 23.

central-teacher-eligibility-test-ctet-2024-registration
Advertisment