കേര കർഷക സൗഹൃദ സംഗമം ഒക്ടോബർ 30ന് പത്തനംതിട്ട ജില്ലയിൽ

പത്തനംതിട്ട ജില്ലയിൽ ഒക്ടോബർ 30ന് രാവിലെ 9.30 ന് തിരുവല്ല കടപ്രയിൽ കേരളാകോൺഗ്രസ് ഡെപ്യൂട്ടി ചെയർമാൻ അഡ്വ.തോമസ് ഉണ്ണിയാടൻ (മുൻഗവ:ചീഫ് വിപ്പ്) ഉദ്ഘാടനം ചെയ്യുന്നതാണ്.

author-image
ആനി എസ് ആർ
New Update
jkgyrdcuyhkjhgftghjktyui


കേരളാ കോൺഗ്രസിന്റെ ആഭിമുഖ്യത്തിൽ കർഷക യൂണിയന്റെ സഹകരണത്തോടെ കേര കർഷക സൗഹൃദ സംഗമം നൂറ് കേന്ദ്രങ്ങളിൽ എന്ന പരിപാടിയുടെ ഭാഗമായി പത്തനംതിട്ട ജില്ലയിൽ ഒക്ടോബർ 30ന് രാവിലെ 9.30 ന് തിരുവല്ല കടപ്രയിൽ കേരളാകോൺഗ്രസ് ഡെപ്യൂട്ടി ചെയർമാൻ അഡ്വ.തോമസ് ഉണ്ണിയാടൻ (മുൻഗവ:ചീഫ് വിപ്പ്) ഉദ്ഘാടനം ചെയ്യുന്നതാണ്.

Advertisment

ജില്ല പ്രസിഡന്റ് അഡ്വ.വർഗ്ഗീസ് മാമ്മൻ അധ്യക്ഷത  വഹിക്കുന്ന സമ്മേളനത്തിൽ   കേരളാ കോൺഗ്രസ് വൈസ് ചെയർമാൻമാരായ ജോസഫ്  എം. പുതുശ്ശേരി, പ്രൊഫ.ഡി.കെ. ജോൺ,ജോൺ കെ. മാത്യൂസ്, സംസ്ഥാന ട്രഷറർ ഡോ.എബ്രഹാം കലമണ്ണിൽ , സീനിയർ ജനറൽ സെക്രട്ടറി കുഞ്ഞുകോശി പോൾ, സ്റ്റേറ്റ് അഡ്വൈസർ ജോർജ് കുന്നപ്പുഴ , ജില്ലാ ജന:സെക്രട്ടറി ഷാജൻ മാത്യു, കർഷക യൂണിയൻ സംസ്ഥാന പ്രസിഡന്റ് വർഗീസ് വെട്ടിയാങ്കൽ , ജോസ്‌ ജയിംസ് നിലപ്പന (സംസ്ഥാന ചാർജ് സെക്രട്ടറി) സംസ്ഥാന ജനറൽ സെക്രട്ടറിമാരായ ആന്റച്ചൻ വെച്ചൂച്ചിറ,  മടന്തമൺ  തോമസ്, നിതിൻ സി. വടക്കൻ, ബിജോയി പ്ലാത്താനം, മാർട്ടിൻ കോലടി, കുഞ്ഞ് കളപ്പുര, ജില്ലാ പ്രസിഡന്റ് വൈ രാജൻ ,

തിരുവല്ല നിയോജകമണ്ഡലം പ്രസിഡന്റും ഉന്നതാധികാര  സമിതി അംഗവുമായ രാജു പുളിമ്പള്ളിൽ ,ഉന്നതാധികാര സമിതി അംഗങ്ങളായ വർഗ്ഗീസ് ജോൺ,അഡ്വ.ബാബു വർഗ്ഗീസ് ,ഡോ. ജോർജ് വർഗ്ഗീസ് കൊപ്പാറ, സാം ഈപ്പൻ,കെ.ആർ രവി,തോമസ് മാത്യു ആനിക്കാട് ,ബിജു ലങ്കാഗിരി,സംസ്ഥാന ജനറൽ സെക്രട്ടറിമാരായ റോയി ചാണ്ടപ്പിള്ള, ജോർജ് മാത്യു ജോസ് പഴയിടം,ജേക്കബ് കുറ്റിയിൽ, നിയോജക മണ്ഡലം ജനറൽ സെക്രട്ടറി ഷിബു പുതുക്കേരിൽ എന്നിവർ പ്രസംഗിക്കുന്നതാണ്.

പത്തനംതിട്ട ജില്ലയിലെ കാര്യപരിപാടി  രാവിലെ 9.30 ന്  തിരുവല്ല  കടപ്ര ജംഗ്ഷനിൽ നിന്നും തുടങ്ങി
11 മണിക്ക്  ആറൻമുള നിയോജക മണ്ഡലത്തിൽ തോട്ടപ്പുഴശ്ശേരി.12 മണിക്ക് റാന്നി നിയോജക മണ്ഡലത്തിൽ അയിരൂർ.1 .00 മണിക്ക് റാന്നിയിൽ.3.00 മണിക്ക് കോന്നിയിൽ. 4:00 മണിക്ക് അടൂർ നിയോജക മണ്ഡലത്തിൽ കൊടുമണിൽ സമാപനം.

kerala farmers reunion
Advertisment