/sathyam/media/media_files/1BElkyCMhFNznhO1wuJG.jpg)
തച്ചമ്പാറ പഞ്ചായത്ത് വികസന ഫണ്ടിൽ ഉൾപ്പെടുത്തി നിർമ്മിച്ച ഇടച്ചോല,ആലക്കുന്ന് ഗ്രാമീണ റോഡുകൾ പൊതുജനങ്ങൾക്കായി തുറന്നു കൊടുത്തു. നെടുമണ്ണ് സെന്ററിൽ നടന്ന പൊതുയോഗം അഡ്വ.കെ.ശാന്തകുമാരി എംഎൽഎ ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഒ.നാരായണൻകുട്ടി അധ്യക്ഷനായി.
ഇടച്ചോല റോഡിന് 6 ലക്ഷവും,ആലക്കുന്ന് റോഡിന് ഏഴു ലക്ഷവും പഞ്ചായത്ത് ഫണ്ടിൽ നിന്നും അനുവദിച്ചാണ് രണ്ടു റോഡുകളിൽ റീ കോൺക്രീറ്റ് നടത്തിയത്.ഗ്രാമപ്രദേശങ്ങളിലെ ജനങ്ങളുടെപാർപ്പിടം, കുടിവെള്ളം,ഗതാഗത സൗകര്യം എന്നീ അടിസ്ഥാന ആവശ്യങ്ങൾ കൂടി സർക്കാരിന്റെ വികസന കുതിപ്പിൽ പരിഗണിക്കപ്പെടുന്നുണ്ട്.
നാട്ടു പ്രദേശങ്ങൾ പുരോഗതിയുടെയും വികസനത്തിന്റെയും വിവിധ ലക്ഷ്യങ്ങൾ കൈവരിക്കുന്നതിന് സർക്കാർ കൂടുതൽ കർമ്മ പദ്ധതികൾ ആവിഷ്കരിച്ചു വരികയാണെന്നും എംഎൽഎ ഉദ്ഘാടന പ്രസംഗത്തിൽ പറഞ്ഞു. അനിൽകുമാർ സ്വാഗതവും ശരത്ബാബു നന്ദിയും പറഞ്ഞു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us